play-sharp-fill
അവര്‍ ഉരിയാടിയില്ല, ഒന്നും കേട്ടതുമില്ല; പക്ഷേ ഏകമനസോടെ അവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു; അതിരമ്ബുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ച്‌ ആംഗ്യഭാഷയില്‍ വിശുദ്ധ കുർബാനയർപ്പണം നടന്നു

അവര്‍ ഉരിയാടിയില്ല, ഒന്നും കേട്ടതുമില്ല; പക്ഷേ ഏകമനസോടെ അവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു; അതിരമ്ബുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ച്‌ ആംഗ്യഭാഷയില്‍ വിശുദ്ധ കുർബാനയർപ്പണം നടന്നു

സ്വന്തം ലേഖകൻ

അതിരമ്പുഴ: അവർ ഉരിയാടിയില്ല, ഒന്നും കേട്ടതുമില്ല. പക്ഷേ ഏകമനസോടെ അവർ വിശുദ്ധ കുർബാനയർപ്പിച്ചു. പരിമിതികള്‍ അവർക്ക് ദൈവാരാധനയ്ക്കു തടസമായില്ല.

ബധിരരും മൂകരുമായ വിശ്വാസികള്‍ക്കുവേണ്ടി അതിരമ്ബുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ച്‌ ഈ വർഷവും ആംഗ്യഭാഷയില്‍ വിശുദ്ധ കുർബാനയർപ്പണം നടന്നു. കഴിഞ്ഞവർഷമാണ് അതിരമ്ബുഴ പള്ളിയില്‍ ആദ്യമായി ആംഗ്യ ഭാഷയിലുള്ള വിശുദ്ധ കുർബാന അർപ്പണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോളിക്രോസ് സന്യാസ സഭയുടെ സൗത്ത് ഇന്ത്യൻ പ്രൊവിൻസ് അംഗമായ ഫാ. ബിജു മൂലക്കര സിഎസ്‌സിയാണ് ആംഗ്യഭാഷയില്‍ വിശുദ്ധ കുർബാന അർപ്പിച്ചത്.വിവിധ ജില്ലകളില്‍നിന്നുള്ള ബധിരരും മൂകരുമായ വിശ്വാസികള്‍ വിശുദ്ധ കുർബാനയില്‍ സംബന്ധിച്ചു.

കാർമികനൊപ്പം അവരും ആംഗ്യഭാഷയില്‍ പ്രാർഥനകളില്‍ സജീവമായി പങ്കുകൊണ്ടു. ഹോളിക്രോസ് സഭാംഗങ്ങളായ ഫാ. ജിജോ ഫിലിപ് കൂട്ടുമ്മാക്കല്‍, ഫാ. ഷിന്‍റോ ചെറിയാൻ ആരൂച്ചേരില്‍, ഡീക്കൻ ജോസഫ് എന്നിവർ സഹകാർമികരായിരുന്നു. ആംഗ്യഭാഷയില്‍ പ്രത്യേക പരിശീലനം നേടിയ ഫാ. ബിജു മൂലക്കര 2003 മുതല്‍ ബധിരരും മൂകരുമായവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു.

എല്ലാ ജില്ലകളിലും അവരുടെ കൂട്ടായ്മകള്‍ക്ക് രൂപം കൊടുത്തുകൊണ്ടാണ് പ്രവർത്തനം.കോട്ടയത്ത് അവർ മാസത്തിലൊരിക്കല്‍ ഒത്തുചേരുന്നത് അതിരമ്ബുഴ പള്ളിയിലാണ്. തിരുനാളിനോടനുബന്ധിച്ച്‌ തങ്ങള്‍ക്കായി വിശുദ്ധ കുർബാനയർപ്പിക്കണമെന്ന അവരുടെ ആവശ്യം കഴിഞ്ഞവർഷം വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ അംഗീകരിച്ചതോടെയാണ് അതിരമ്ബുഴ പള്ളിയില്‍ ആംഗ്യ ഭാഷയില്‍ വിശുദ്ധ കുർബാനയർപ്പണം നടന്നത്.