അതിരമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ച് അപകടം ; സ്കൂട്ടർ യാത്രികരായ യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

കോട്ടയം: അതിരമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ച് അപകടം, സ്കൂട്ടർ യാത്രികരായ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

video
play-sharp-fill

അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി ഗ്രൗണ്ടിനു സമീപം ഇന്ന് രാവിലെ 9:15 മണിയോടെയായിരുന്നു സംഭവം.

സ്കൂട്ടർ കത്തുന്നത് കണ്ട് ഓടിയെത്തിയ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സി. പി. ഒ. യും സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിലെ എസ്. പി. സി. ഇൻസ്‌ട്രക്ടറും ആയ സേവ്യർ ജോസഫിന്റെ അവസരോചിതമായ ഇടപെടൽ മൂലം  വൻ ദുരന്തമാണ് ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൻമേരിസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫും വിദ്യാർത്ഥികളും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട എത്തിയ കാറ്ററിങ് തൊഴിലാളിയും കോതമംഗലം സ്വദേശി ഫസലും സഞ്ചരിച്ച സ്കൂട്ടറാണ് കത്തി നശിച്ചത്.