
അതിരമ്പുഴ : അതിരമ്പുഴ സെൻമേരിസ് ഗേൾസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും അധ്യാപക രക്ഷാകത്തൃ സംഗമവും സംയുക്തമായി നടത്തപ്പെട്ടു.
സ്കൂൾ മാനേജർ റവ. ഫാ. മാത്യു പടിഞ്ഞാറേകുറ്റിന്റെ അധ്യക്ഷതയിൽ അതിരമ്പുഴ സെൻമേരിസ് പാരിഷ് ഹാളിൽ നടന്ന പരിപാടി സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
അഡീഷണൽ പോലീസ് സൂപ്രണ്ട് വിശ്വനാഥൻ എ കെ, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി, ഏറ്റുമാനൂർ എസ് എച്ച് ഒ അൻസൽ എ എസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി വർഗീസ്, വാർഡ് മെമ്പർ ബേബിനാസ് അജാസ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ടോണി മണക്കുന്നേൽ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
പി. റ്റി. എ പ്രസിഡന്റ് മോൻസ് സെബാസ്റ്റ്യൻ, സ്കൂൾ ലീഡർ കുമാരി റോസ് കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിനി ജോസഫ് സീനിയർ അസിസ്റ്റന്റ് സുജ ജോസ് എന്നിവർ പ്രസംഗിച്ചു.