video
play-sharp-fill
കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, കൊട്ടേഷൻ, കഞ്ചാവ് വിൽപ്പന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി ; കാപ്പ നിയമലംഘനം: അതിരമ്പുഴ സ്വദേശി പൊലീസ് പിടിയിൽ

കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, കൊട്ടേഷൻ, കഞ്ചാവ് വിൽപ്പന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി ; കാപ്പ നിയമലംഘനം: അതിരമ്പുഴ സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം:  കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ശ്രീകണ്ഠമംഗലം വീട്ടിൽ അനന്തകൃഷ്ണൻ കെ.കെ(23) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂർ, പാലാ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ,കൊട്ടേഷൻ, കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാള്‍ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറുമാസത്തേക്ക് കാപ്പ നിയമനടപടി നേരിട്ടു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൻ പ്രകാരം ഇയാൾ ആഴ്ചയിൽ രണ്ടുദിവസം കോട്ടയം ഡി.വൈ.എസ്പി മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് നിലനിന്നിരുന്നു. എന്നാൽ ഇയാൾ ഇത് ലംഘിച്ചു കൊണ്ട് ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ സാഗർ എം.പി, സി.പി.ഓ മാരായ രതീഷ്, ഡെന്നി പി.ജോയ്, സാബു, അനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.