കെഎസ്‌ആർടിസി ഇപ്പോള്‍ നല്ല രീതിയില്‍ ആയി വരുന്നതേയുള്ളൂ, ഒട്ടും പ്രായോഗികമല്ല; കോണ്‍ഗ്രസിന്‍റെ വമ്പൻ വാഗ്ദാനത്തെ എതിര്‍ത്ത് ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍

Spread the love

കോട്ടയം: കോണ്‍ഗ്രസിന്‍റെ ഇന്ദിര ഗ്യാരന്‍റിയില്‍ ഉള്‍പ്പെടുന്ന കെഎസ്‌ആ‍ർടിസി ബസിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര വാഗ്ദാനത്തെ വിമര്‍ശിച്ച്‌ ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍.

video
play-sharp-fill

ആ വാഗ്ദാനം നടപ്പിലാകുമെന്ന് തോന്നുന്നില്ലെന്ന് ആതിര പറഞ്ഞു. ഇപ്പോഴാണ് കെഎസ്‌ആർടിസി ഒന്ന് പച്ച പിടിച്ചത്. ആരും ഒരു ഫ്രീയും തരേണ്ടെന്നാണ് ജനങ്ങള്‍ തന്നോട് പറഞ്ഞത്. പൈസ കൊടുത്ത് പോകാൻ തയാറാണെന്ന് എല്ലാവരും പറഞ്ഞു. ഓരോ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിനൊക്കെയുള്ള പരിഹാരമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് തന്നോട് ജനങ്ങള്‍ പറഞ്ഞു. കെഎസ്‌ആർടിസി ഇപ്പോള്‍ നല്ല രീതിയില്‍ ആയി വരുന്നതേയുള്ളൂ. കോണ്‍ഗ്രസിന്‍റെ പ്രായോഗികമല്ലെന്നും ആതിര ഡി നായര്‍ കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസിന്‍റെ വാഗ്ദാനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേരളത്തിലെ സ്ത്രീകള്‍ക്ക് കെഎസ്‌ആ‍‌ർടിസിയില്‍ സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം കേരളത്തില്‍ പല തരത്തിലുള്ള ച‍ർച്ചകള്‍ക്ക് വഴിവച്ചിരുന്നു. പ്രകടന പത്രികയിലും ഇത് സംബന്ധിച്ച യുഡിഎഫിന്‍റെ വാഗ്ദാനമുണ്ടായിരുന്നു. കർണാടകയില്‍ വർഷങ്ങള്‍ക്ക് മുൻപ് കോണ്‍ഗ്രസ് നടപ്പാക്കിയ പദ്ധതിയാണിത്. ഇപ്പോഴും കർണാടക ആടിസിയില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാണ്. അധികാരത്തിലേറിയാല്‍ അതേ മോഡല്‍ കേരളത്തിലും വരുമെന്നാണ് കോണ്‍ഗ്രസ് വാക്ക് നല്‍കുന്നത്.

 

കർണാടകയില്‍ “ശക്തി സ്കീം” വഴിയാണ് സ്ത്രീകളുടെ ബസുകളിലെ സൗജന്യ ബസ് യാത്ര.ആദ്യ ദിവസങ്ങളില്‍ തന്നെ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഓഫീസ് ജോലിക്കാർ മുതല്‍ ദിവസവേതന തൊഴിലാളികള്‍ വരെ ഇതിന്റെ ഭാഗമാണ്. പ്രായഭേദമോ സാമ്ബത്തിക നിലയോ പരിഗണിക്കാതെ എല്ലാവർക്കും നേരിട്ട് സാമ്ബത്തിക ആശ്വാസം ലഭിക്കുന്നുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് കേരളത്തിലും അതേ ആശയം തന്നെയാണ് മുന്നോട്ട് വെക്കുന്നത്.

 

കേരളത്തിലെ ജനസംഖ്യ ഏകദേശം 3.5 കോടിയാണ്. ഇതില്‍ അതായത് 1.8 കോടി സ്ത്രീകള്‍ ആണെന്നാണ് കണക്ക്. ഇതില്‍ 12 മുതല്‍ 15 ലക്ഷം വരെ വിദ്യാർത്ഥികളായ പെണ്‍കുട്ടികളാണ്. 45 മുതല്‍ 55 ലക്ഷം വരെ ജോലി ചെയ്യുന്ന സ്ത്രീകളും. ഇവരില്‍ 60-70% പേർ ദിനംപ്രതി യാത്രക്കായി ആശ്രയിക്കുന്നത് ബസ് തന്നെയാണ്. ശരാശരി ഒരു വിദ്യാർത്ഥിക്ക് മാസം ₹800 മുതല്‍ ₹1500 വരെയാണ് മാസം ചെലവ് വരുന്നതെന്ന് കണക്കു കൂട്ടാം. ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് ₹1500 മുതല്‍ ₹4000 വരെ യാത്ര ചെലവ് വരുന്നു. അതായത്… കേരളത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നിലവില്‍ വന്നാല്‍ -₹2000 മുതല്‍ ₹4000 രൂപ വരെ സ്ത്രീകള്‍ക്ക് മാസം ലാഭിക്കാം.

 

സ്ത്രീകള്‍ക്ക് കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുമ്ബോള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് യുഡിഎഫ് പറയുന്നു. സാമ്ബത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന കൂടുതല്‍ വിദ്യാർത്ഥിനികള്‍ക്ക് തുടർ പഠനത്തിന് സാധിക്കും. കുടുംബത്തില്‍ കൂടുതല്‍ സാമ്ബത്തിക സ്ഥിരതയുമുണ്ടാകും. അതായത് പെണ്‍കുട്ടികളും യുവതികളും സ്ത്രീകളും ചേർന്ന് ലഭിക്കുന്ന ഈ പണം കുടുംബത്തിന്റെ വളർച്ചയിലേക്കുള്ള വിഹിതമാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.