അതിഥി തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കാസർകോട്  : കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ സ്വദേശി റാബിറോയി (38) ആണ് മരിച്ചത്.

പടന്നക്കാട് നമ്പ്യാർക്കൽ അണെക്കെട്ടിന്  സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. ഇൻ്റർലോക്ക് കമ്പനിയിലെ തൊഴിലാളിയായിരുന്നു. പൊലീസ് കേസ് എടുത്തു  അന്വേഷണം ആരംഭിച്ചു.