
ലഖ്നൗ: ഉത്തര്പ്രദേശിലെ മെയിന്പുരി ജില്ലയിൽ അസാധാരണമായ സവിശേഷതകളോടെ ജനിച്ച ആട്ടിൻകുട്ടിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.
സാധാരണ ആട്ടിൻകുട്ടികളിൽ നിന്ന് വ്യത്യസ്തമായി, രോമമുള്ള രൂപവും മുഖത്തിന്റെ ഒരു
വശത്തേക്ക് നീണ്ടുനില്ക്കുന്ന നാവുമായാണ് ആട്ടിൻകുട്ടിയുടെ ജനനം. കിഷ്നി പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഗ്രാമത്തിലാണ് ഈ അത്ഭുതപ്പിറവി. ആട്ടിൻകുട്ടിയുടെ കണ്ണുകൾ സാധാരണ ആടിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. മുഖത്തിന് ഏറെക്കുറേ മനുഷ്യന്റെ രൂപവും ഉണ്ട്.
ആട്ടിൻകുട്ടിയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. യുപി സ്വദേശിയായ ഷേര് സിംഗ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗർഭിണിയായ ആടാണ് മനുഷ്യസമാനമായ സവിശേഷതകളുള്ള ഈ മൃഗത്തിന് ജന്മം നല്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നായകുട്ടിയുടെത് പോലെ കണ്ണുകളും നീണ്ട നാവും താടിയും കൂട്ട രോമങ്ങളാൽ പൊതിഞ്ഞ ശരീരവും ഉള്ള പ്രത്യേക രൂപമാണ് ഇതിന്. അതിന്റെ ശിരസ്സ് വെളുത്ത ആടിനെപ്പോലെയുള്ള രോമങ്ങളാൽ മൂടപ്പെട്ടിരുന്നു.
അതേസമയം അതിന്റെ മുഖ സവിശേഷതകൾ മനുഷ്യനുമായി സാമ്യമുള്ളതാണ്.
അതേസമയം, ആടുകൾ മനുഷ്യരെപ്പോലെയുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നല്കുന്ന സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. 2022 ൽ ബിഹാറിലെ മുൻഗർ മേഖലയിൽ നിന്ന് ഇത്തരമൊരു സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു.
ആട് അത്ഭുതകരമായി മനുഷ്യസമാനമായ കണ്ണുകളുള്ള ഒരു കുഞ്ഞിന് ജന്മം നല്കി. അതേ വർഷം മധ്യപ്രദേശിലെ സെമാൽ ഖേഡി ഗ്രാമത്തിൽ നിന്ന് സമാനമായ മറ്റൊരു കേസ് റിപ്പോർട്ട്ചെയ്തു.