
കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നു നടത്തുന്ന ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള അത്തപ്പൂക്കള മത്സരം സെപ്റ്റംബർ മൂന്നിന് (ബുധൻ) രാവിലെ ഒൻപതു മുതൽ 12 വരെ വൈഎംസിഎ ഹാളിൽ നടക്കും.
കോട്ടയം വൈ.എം.സി.എ ഗാന്ധിനഗർ റോട്ടറി ക്ലബ്ബുമായി ചേർന്ന് വിവിധ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ക്ലബ്ബുകൾക്കുമായാണ് മത്സരം നടത്തുന്നത്.
ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10,000 രൂപ, 7500 രൂപ, 5000 രൂപ എന്നിങ്ങനെ സമ്മാനത്തുക നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്ക് പങ്കെടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രജിസ്‌ട്രേഷൻ സൗജന്യമാണ്.
വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9447124222, 9400509367 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.