തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഗ്രൗണ്ടിലെ അപകടം: ആകാശ ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചത് സുരക്ഷാ മുൻകരുതല്‍ ഇല്ലാതെ; ഇരിപ്പിടത്തില്‍ വീഴാതെ തടഞ്ഞുനിർത്താനുള്ള ക്രോസ് ബാർ ഇല്ലെന്ന് കണ്ടെത്തൽ

Spread the love

കൊച്ചി: തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഗ്രൗണ്ടിലെ പാർക്കില്‍ യുവാവ് അപകടത്തില്‍പെട്ട ആകാശ ഊഞ്ഞാല്‍ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതല്‍ ഇല്ലാതെയെന്ന് കണ്ടെത്തല്‍.

ഇരിപ്പിടത്തില്‍ വീഴാതെ തടഞ്ഞുനിർത്താനുള്ള ക്രോസ് ബാർ ഇല്ല. ഇരിപ്പിടത്തിനും വാക്ക് വേക്കും ഇടയിലെ വിടവിലൂടെ വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ചികിത്സയില്‍ തുടരുകയാണ്.

സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു.
അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കിലെ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണാണ് വിഷ്ണുവിന് പരിക്കേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകാശ ഊഞ്ഞാലിലെ ഇരിപ്പിടത്തില്‍ വീഴാതെ തടഞ്ഞുനിർത്തുന്ന ക്രോസ് ബാറുകള്‍ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.