
ബംഗളൂരു: എടിഎമ്മില്‍ നിറയ്‌ക്കാനായി കൊണ്ടുപോയ ഏഴ് കോടി രൂപ പട്ടാപ്പകല്‍ കവർച്ചാ സംഘം തട്ടിയെടുത്തു. ബംഗളൂരുവിലാണ് സംഭവം.
സെൻട്രല്‍ ടാസ്‌ക് ഓഫീസർമാരെന്ന വ്യാജേന എത്തിയ സംഘമാണ് പണം തട്ടിയത്.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ജെപി നഗർ ബ്രാഞ്ചില്‍ നിന്ന് പണം കൊണ്ടുപോവുകയായിരുന്ന ക്യാഷ് വാനിനെ സംഘം വഴിയില്‍ തടഞ്ഞ് നിർത്തുകയായിരുന്നു. ഇന്നോവയിലെത്തിയ സംഘം ജീവനക്കാരോട് തങ്ങള്‍
നികുതി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുകയും രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് പറയുകയും ചെയ്‌തു. ജീവനക്കാരെ സംസാരിക്കാൻ അനുവദിക്കാതെ ഞൊടിയിടയില്‍ തന്നെ സംഘം പണം മുഴുവൻ അവരുടെ വാഹനത്തിലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻതന്നെ വണ്ടിയെടുത്ത് സ്ഥലംവിട്ടു.
ജീവനക്കാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് ഡിവിഷൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. ഇതിന് പിന്നില്‍ വലിയൊരു കൊള്ളസംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.



