
തീക്കാറ്റിൽ പുതുപ്പള്ളി ; ആഴ്ചകള്‍ മാത്രം നീണ്ടുനിന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം; തിങ്കളാഴ്ച നിശബ്ദ പ്രചാരണം
സ്വന്തം ലേഖകൻ
പുതുപ്പള്ളി (കോട്ടയം): ആഴ്ചകള്‍ മാത്രം നീണ്ടുനിന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം. സ്ഥാനാര്‍ഥികള്‍ അവസാനവട്ട മണ്ഡല പര്യടനത്തിലാണ്. എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പുതുപ്പള്ളിയിലുണ്ട്. പാമ്ബാടി കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം.
വാദ്യമേളങ്ങളുടെ അകമ്ബടിയോടെ, മുദ്രാവാക്യം വിളിയോടെ ഓരോ മുന്നണിയും കലാശക്കൊട്ട് കളറാക്കും. വൈകിട്ട് മൂന്ന് മണിക്കാണ് എന്‍ഡിഎയുടെ കൊട്ടിക്കലാശം. ആറു മണിയോടെ പരസ്യപ്രചാരണം സമാപിക്കും. തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിലാകും സ്ഥാനാര്‍ത്ഥികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി എംഎല്‍എ ആയിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. എന്‍ഡിഎയുടെ ജി. ലിജിന്‍ ലാലും യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക്.സി. തോമസുമാണ് മത്സര രംഗത്തെ പ്രമുഖര്‍.
സപ്തംബര്‍ 5 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഹരിത മാര്‍ഗരേഖ പാലിച്ചുള്ള ബൂത്തുകളുമാണ് സജ്ജമാക്കുന്നത്. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ 1,75,605 വോട്ടര്‍മാരാണുള്ളത്. 89,897 സ്ത്രീ വോട്ടര്‍മാരും 85,705 പുരുഷ വോട്ടര്‍മാരും.
മൂന്ന് ട്രാന്‍സ്ജെന്‍ഡേഴ്സും. 80 വയസ്സിനു മുകളിലുള്ള 6376 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 1765 വോട്ടര്‍മാരുമുണ്ട്.
181 പ്രവാസി വോട്ടര്‍മാരും 138 സര്‍വീസ് വോട്ടര്‍മാരും. 182 പോളിങ്സ്റ്റേഷനുകളാണുള്ളത്. വോട്ടെടുപ്പ് ദിനം എക്‌സിറ്റ് പോളുകള്‍ക്കും നിരോധനമുണ്ട്. എട്ടിന് കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍.
ഒരാഴ്ച മുൻപ് മണര്‍കാട്ട് പഞ്ചായത്തില്‍ തുടക്കം കുറിച്ച് ഇന്നലെ പാമ്ബാടി ഇല കൊടിഞ്ഞിയില്‍ സമാപിച്ച ജെയ്ക് സി. തോമസിന്റെ വാഹന പര്യടനത്തില്‍ ഉടനീളം ദൃശ്യമായത് ആവേശം. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളുടെ രൂപരേഖ വിവരിച്ച് പുതിയ പുതുപ്പള്ളി എന്ന വാഗ്ദാനം ഉയര്‍ത്തിയായിരുന്നു ജെയ്ക്കിന്റെ പര്യടനം.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ ഇന്നലെ അകലക്കുന്നം പഞ്ചായത്തില്‍ പര്യടനം നടത്തി. ബെന്നി ബഹ്നാൻ എം.പി ഉദ്ഘാടനം ചെയ്തു. ശശിതരൂര്‍ മണര്‍കാട് നിന്ന് പാമ്ബാടി വരെ നയിച്ച റോഡ് ഷോയില്‍ നിരവധി വാഹനങ്ങള്‍ അണിചേര്‍ന്ന് യു.ഡി.എഫ് ശക്തി പ്രകടനമായ് മാറി.
അതേസമയം വീടുകള്‍ കയറിയിറങ്ങിയും മണ്ഡല പര്യടനവുമായ് എൻ.ഡി.എ സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ സൗമ്യ സാന്നിദ്ധ്യമായി. ഒരേ സമയം സമ്ബര്‍ക്കം,കുടുംബ സംഗമം, പരസ്യപ്രചാരണം എന്നിവ കോര്‍ത്തിണക്കിയാണ് പ്രചാരണം.കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ കുടുംബ സംഗമങ്ങളില്‍ ശ്രദ്ധ കേന്ദ്രീ കരിച്ചപ്പോള്‍ സമ്ബര്‍ക്കത്തിലും പരസ്യ പ്രചാരണത്തിലും പ്രാദേശിക നേതാക്കളാണ് നിറഞ്ഞു നിന്നത്.