video
play-sharp-fill

കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം : സംഭവം കണ്ണൂരിൽ

കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം : സംഭവം കണ്ണൂരിൽ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിനിയ്ക്ക് ദാരുണാണാന്ത്യം. കണ്ണൂർ മുരിങ്ങാട്ടുപാറയിൽ സജിയുടെ മകൾ അശ്വതിയാണ് മരിച്ചത്.

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അശ്വതി. കളിക്കുന്നതിനിടെ അബദ്ധത്തിൽ സാരി അശ്വതചിയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരം പാറശാലയിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറിൽ കുരുങ്ങി ഒന്നര വയസുകാരി മരിച്ചിരുന്നു. അയിര ചെങ്കവിള മേക്കേത്തട്ട് പുത്തൻവീട്ടിൽ രാജേഷ് മഞ്ജു ദമ്പതികളുടെ ഏകമകൾ സൈനയാണ് മരിച്ചത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിനെപ്പിടിക്കാൻ പോയ കുട്ടി, പശു ഓടിയതിനെത്തുടർന്ന് കയറിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് പശുവിനെ കെട്ടിയിരുന്ന കുറ്റിയിലേക്ക് തെറിച്ചു വീണ് ദാരുണമായി പരിക്കേൽക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികെയായിരുന്നു.