
മേടം പുതിയ ബന്ധങ്ങള്‍ രൂപപ്പെടുത്താനും ശക്തിപ്പെടുത്താനുമാകും. ക്ഷോഭം നിയന്ത്രിക്കുക. സാമ്ബത്തിക പ്രയാസങ്ങളുണ്ടാകാം.കുടുംബ ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാകാം. വിദേശ യാത്രക്ക് യോഗമുണ്ട്.
ഇടവം: മറ്റുള്ളവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകാം. ബന്ധങ്ങളില്‍ പൊരുത്തക്കേടുകള്‍ വർദ്ധിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും നിങ്ങളുടെ ആഗ്രഹങ്ങളും പങ്കാളിയുടെ ആവശ്യങ്ങളും തമ്മില്‍ സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള സമയമാണിത്.
മിഥുനം: കർമ്മമേഖലയില്‍ വലിയ നേട്ടങ്ങളുണ്ടാകും. സാമ്ബത്തികാഭിവൃദ്ധി പ്രതീക്ഷിക്കാം. അതേസമയം, ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. വിദ്യാർത്ഥികള്‍ക്കും തൊഴിലന്വേഷകർക്കും ദിനം അനുകൂലമാണ്. കുടുംബത്തോടൊപ്പം പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാനാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കർക്കടകം: അറിവ് നേടാനും കാര്യങ്ങള്‍ പര്യവേക്ഷണം ചെയ്യാനുമുള്ള ആഗ്രഹം വർദ്ധിക്കും. യാത്ര, ഉന്നത വിദ്യാഭ്യാസം, ആത്മീയ കാര്യങ്ങള്‍ എന്നിവയിലൂടെ പുതിയ അനുഭവങ്ങള്‍ തേടും. ഏറ്റവും ശക്തമായ ബന്ധങ്ങള്‍ പോലും വെല്ലുവിളികളെ അഭിമുഖീകരിക്കും. ബന്ധങ്ങളിലെ ബുദ്ധിമുട്ടുകള്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരും.
ചിങ്ങം: പ്രതിസന്ധികളെ തരണം ചെയ്യാനാകും. കുടുംബ ബന്ധം ഈഷ്മളമാകും. കർമ്മ മേഖലയില്‍ നേട്ടങ്ങളുണ്ടാകാം. സാമ്ബത്തിക നില തൃപ്തികരമാകും. പഴയ സൗഹൃദങ്ങളെ വീണ്ടും കണ്ടുമുട്ടാൻ സാധ്യത. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രവർത്തിപഥത്തിലെത്തിക്കാൻ സാധിക്കും.
കന്നി: കോപം നിയന്ത്രിക്കുക. കുടുംബ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും. നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളെ പങ്കാളി അഭിനന്ദിക്കും. വിവാഹത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ ദിനമാണ്. കർമ്മമേഖല പുഷ്ടിപ്പെടും. ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലർത്തുക.
തുലാം: പങ്കാളിയുമായുള്ള തർക്കങ്ങളും വൈകാരിക അസ്വസ്ഥതകളും കാരണം ബന്ധത്തില്‍ അകലം വർദ്ധിക്കും. ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ വർധിക്കാൻ അനുവദിക്കുന്നതിനുപകരം, അവ പരിഹരിക്കാൻ ശ്രമിക്കുക. പങ്കാളിയുമായി തുറന്ന് സംസാരിക്കുന്നതിലൂടെ തെറ്റിദ്ധാരണകള്‍ നീങ്ങുകയും ബന്ധം കൂടുതല്‍ ദൃഢമാകുകയും ചെയ്യും.
വൃശ്ചികം: ഒരു പുതിയ വരുമാന സ്രോതസ്സ് കണ്ടെത്തുക. സാമ്ബത്തിക ആസൂത്രണ തന്ത്രങ്ങള്‍, ബജറ്റിംഗ്, ദീർഘകാല നിക്ഷേപങ്ങള്‍ എന്നിവയില്‍ വിജയം കൈവരിക്കും. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം സന്തുലിതമാക്കാൻ ശ്രമിക്കുക. കർമ്മമേഖലയിലെ അമിതമായ അർപ്പണബോധം പങ്കാളിയെ അവഗണിക്കുന്നതിലേക്ക് നയിക്കാം.
ധനു: നിങ്ങളുടെ നിശ്ചയദാർഢ്യം മറ്റുള്ളവരെ പ്രചോദിപ്പിക്കും. ലക്ഷ്യങ്ങള്‍ നേടും. ആത്മവിശ്വാസവും ബുദ്ധിശക്തിയും കൊണ്ട് പങ്കാളിയില്‍ താത്പര്യം ജനിപ്പിക്കാനാകും. കുടുംബത്തിലെ മുതിർന്നവരില്‍ നിന്നും സഹായം ലഭിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാൻ അവസരം.
മകരം: കർമ്മ മേഖലയും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ ക്ലേശിക്കും. അവിവാഹിതർക്ക് വിവാഹവുമായി ബന്ധപ്പെട്ട നല്ല വാർത്തകള്‍ കേള്‍ക്കാനാകും. വിദ്യാർത്ഥികള്‍ക്ക് കാലം അനുകൂലം. സാമ്ബത്തിക പ്രതിസന്ധികളെ അതിജീവിക്കാനാകും.
കുംഭം: സഹോദരങ്ങളില്‍ നിന്നും സഹായം ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന പദ്ധതികള്‍ പൂർത്തിയാക്കാനാകും. കുടുംബത്തില്‍ സമാധാനം കളിയാടും. അതേസമയം, മുതിർന്നവരുടെ ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലർത്തണം. സാമ്ബത്തിക നില തൃപ്തികരമാണ്.
മീനം: കുടുംബത്തില്‍ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. കർമ്മമേഖലയില്‍ ചില തിരിച്ചടികളുണ്ടാകാം. സാമ്ബത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുക