കാര്യവിജയം, തൊഴിൽ ലാഭം, സുഹൃദ്സമാഗമം: നിങ്ങളുടെ ഇന്ന് (08/03/2026) എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം

Spread the love

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

video
play-sharp-fill

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, ധനതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യതടസ്സം, മനഃപ്രയാസം, കലഹം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, യാത്രാവിജയം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, മനഃപ്രയാസം ഇവ കാണുന്നു. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. ഉല്ലാസ യാത്രകൾക്കു സാധ്യത.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. ചില കാര്യങ്ങൾ ഭാഗികമായി ശരിയാവാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സമ്മാനലാഭം, അംഗീകാരം, ആരോഗ്യം, നേട്ടം, ധനയോഗം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, സൽക്കാരയോഗം, സുഹൃദ്സമാഗമം, ശത്രുക്ഷയം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനതടസ്സം, അലച്ചിൽ ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.