കാര്യവിജയം, ധനലാഭം, കർമരംഗത്ത് ഉയർച്ച, സുഹൃദ്സമാഗമം; നിങ്ങളുടെ ഇന്ന് (26/01/2026)എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം

Spread the love

മേടം അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളില്‍ വിജയം കൈവരിക്കും. ഉത്സാഹത്തോടെയുള്ള പ്രവർത്തനങ്ങള്‍ക്ക് ഫലം ലഭിക്കും.

video
play-sharp-fill

ശത്രുക്കള്‍ പിന്മാറും. ബിസിനസില്‍ ലാഭസാധ്യതകള്‍ കാണുന്നു. പുതിയ അവസരങ്ങള്‍ തുറന്നേക്കാം.

ഇടവം(കാർത്തിക അവസാനമുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യങ്ങളില്‍ പരാജയവും ധനനഷ്ടവും ഉണ്ടാകാം. അലച്ചിലും ചെലവും വർധിക്കും. മനസ്സിന് സമ്മർദം അനുഭവപ്പെടാം. അപകടസാധ്യതയുള്ളതിനാല്‍ ഇരുചക്രവാഹന യാത്രകള്‍ ഒഴിവാക്കുന്നത് നല്ലത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഥുനം(മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യമുക്കാല്‍ഭാഗം): പ്രവർത്തനങ്ങളില്‍ തടസ്സങ്ങള്‍ നേരിടാം. ധനകാര്യ വിഷയങ്ങളില്‍ ജാഗ്രത ആവശ്യം. ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.

കർക്കടകം (പുണർതം അവസാനകാല്‍ഭാഗം, പൂയം, ആയില്യം): പ്രവർത്തനവിജയം കൈവരിക്കും. മത്സരങ്ങളിലും നിയമകാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി സന്തോഷകരമായ സംഗമങ്ങള്‍ ഉണ്ടാകും.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം): കാര്യവിജയവും ധനലാഭവും അനുഭവപ്പെടും. ബന്ധുക്കളുമായി ഒത്തുകൂടാനുള്ള അവസരങ്ങള്‍ ഉണ്ടാകും. ആഗ്രഹിച്ച കാര്യങ്ങള്‍ സാധ്യമാകും.

കന്നി (ഉത്രം അവസാനമുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യങ്ങളില്‍ തിരിച്ചടികള്‍ ഉണ്ടാകാം. അഭിപ്രായവ്യത്യാസങ്ങളും യാത്രാതടസ്സങ്ങളും മനസ്സിനെ അലട്ടും. തീരുമാനങ്ങളില്‍ ജാഗ്രത ആവശ്യമാണ്.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം): ഇച്ഛാഭംഗവും ധനതടസ്സവും അനുഭവപ്പെടാം. ചെലവ് നിയന്ത്രിക്കുക. വായ്പയുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ മാറ്റിവയ്ക്കുന്നതാണ് ഉചിതം.

വൃശ്ചികം (വിശാഖം അവസാനകാല്‍ഭാഗം, അനിഴം, തൃക്കേട്ട): വിജയവും അംഗീകാരവും ലഭിക്കുന്ന ദിനമാണ്. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തികമായി നേട്ടം ഉണ്ടാകും. ആഗ്രഹങ്ങള്‍ സഫലമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം): കാര്യപരാജയവും കലഹവും അനുഭവപ്പെടാം. ശത്രുക്കളില്‍ നിന്ന് ജാഗ്രത വേണം. ശരീരസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുക.

മകരം (ഉത്രാടം അവസാനമുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): വിജയകരമായ ദിനമാണ്. പരീക്ഷകളിലും വിദ്യാഭ്യാസകാര്യങ്ങളിലും നേട്ടം ഉണ്ടാകും. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം ലഭിക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യമുക്കാല്‍ഭാഗം): യാത്രകളില്‍ തടസ്സവും അപകടസാധ്യതയും കാണുന്നു. മാനസിക സമ്മർദം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇരുചക്രവാഹന യാത്രകള്‍ പ്രത്യേകം സൂക്ഷിക്കുക.

മീനം (പൂരുരുട്ടാതി അവസാനകാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയവും സന്തോഷവും നിറഞ്ഞ ദിവസം. യാത്രകളും തൊഴില്‍ാന്വേഷണങ്ങളും വിജയകരമാകും. ധനലാഭവും ബന്ധുസമാഗമവും പ്രതീക്ഷിക്കാം