കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (18 /06/2025) നക്ഷത്രഫലം അറിയാം

Spread the love

അശ്വതി : പ്രവർത്തന മേഖലയിൽ നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം. അഭിപ്രായഭിന്നതകള്‍ ശമിക്കുക വഴി കുടുംബസുഖം വര്‍ധിക്കും.

ഭരണി : അശ്രദ്ധ വർധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. ഔഷധ സേവ വേണ്ടിവരും. കാര്യവിജയം നേടും. മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം.

കാർത്തിക : സ്വന്തം ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങും. ദാമ്പത്യസുഖവര്‍ധന. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും. സുഹൃത്തുക്കളുമായി കലഹ സാധ്യത. ലഹരിവസ്തുക്കളില്‍ ആസക്തിയേറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഹിണി : സാമ്പത്തിക വിഷമം അനുഭവിക്കും. വ്യവഹാരവിജയം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും.

മകയിരം : അപരിചിതരിൽ നിന്നുള്ള ചതി നേരിടാവുന്ന വാരമാണ്. സന്താനഗുണമനുഭവിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും.

തിരുവാതിര : അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. രോഗദുരിത ശമനം. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.

പുണർതം : കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍ മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരും.

പൂയം : മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്ന വിജയം കൈവരിക്കും. ജീവിതപങ്കാളിക്ക് തൊഴിൽപരമായ ഉന്നതിയുണ്ടാകും.

ആയില്യം : ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം.

മകം : സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. ഉപഹാരങ്ങൾ ലഭിക്കും. നേത്ര രോഗ സാധ്യത.

പൂരം : അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. സാമ്പത്തികമായി വാരം അനുകൂലമല്ല. സന്താനങ്ങൾക്കായി പണം ചെലവഴിക്കേണ്ടിവരും. വസ്തു വില്‍പനയിൽ ധനനഷ്ടം സംഭവിക്കാൻ സാധ്യത. ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.

ഉത്രം : ഭവനമാറ്റത്തിന് സാധ്യതയുണ്ട്. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ മാറും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. ബിസിനസിൽ നിന്ന് ധനലാഭം.

അത്തം : യാത്രകള്‍ വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് സമയം അനുകൂലമാണ്. താല്‍ക്കാലിക ജോലി സ്ഥിരപ്പെടും.

ചിത്തിര : ധനപരമായി വാരം അനുകൂലം. കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്കാര്യങ്ങൾക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില്‍ താൽപര്യം വര്‍ധിക്കും.

ചോതി : കാണാതെ പോയ വസ്തുക്കള്‍ തിരികെ കിട്ടും. പണമിടപാടുകളിൽ നേട്ടം. രോഗശമനമുണ്ടാകും. തൊഴിൽപരമായി നിലനിന്നിരുന്ന അനിശ്ചിതത്വം മാറും. ബന്ധുക്കൾ വഴി കാര്യസാധ്യം.

വിശാഖം : പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഭക്ഷണസുഖം ലഭിക്കും.

അനിഴം : മാനസികമായ വിഷമതകൾ അലട്ടും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. പതിവിൽ കവിഞ്ഞ പണച്ചെലവ് നേരിടേണ്ടിവരും. ജലജന്യരോഗങ്ങള്‍ക്ക് സാധ്യത.

തൃക്കേട്ട : ഭവനമാറ്റത്തിന് ആഗഹിക്കുന്നവർക്ക് അനുകൂലവാരം. സുഹൃത്തുക്കൾ വഴി കാര്യലാഭം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും.

മൂലം : പൊതുവിൽ അനുകൂല വാരമല്ല. തൊഴിൽപരമായ അലച്ചിൽ വർധിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറയും. സന്താനങ്ങൾക്കായി പണച്ചെലവ് നേരിടും. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളിൽ പ്രശ്നങ്ങൾ.

പൂരാടം : നില നിന്നിരുന്ന തടസ്സങ്ങൾ മാറും. സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ. പ്രവർത്തന മാന്ദ്യം വിട്ടുമാറും. എല്ലാ കാര്യത്തിലും അധിക ശ്രദ്ധ പുലർത്തുക. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും.

ഉത്രാടം : ദാമ്പത്യ കലഹം ശമിക്കും. ഉദരരോഗ സാധ്യത. സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിക്കാൻ സാധ്യത. സാമ്പത്തികമായി വാരം അനുകൂലമല്ല. പണം കടം വാങ്ങേണ്ടി വരും വിവാഹ ആലോചനകൾ നീണ്ടുപോകും.

തിരുവോണം : ആരോഗ്യവിഷമതകൾ നേരിടുകയും ഔഷധ സേവ വേണ്ടിവരികയും ചെയ്യും. സഞ്ചാരക്ലേശം അനുഭവിക്കും. തെഴിൽപരമായി വരം അനുകൂലമല്ല. സുഹൃത്തുക്കൾ മൂലം പ്രശ്നങ്ങൾ. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാകും.

അവിട്ടം : വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ. യാത്രകൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും. സുഹൃത്തുക്കൾക്കായി പണച്ചെലവ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ഔഷധ സേവ വേണ്ടിവരും.

ചതയം : കുടുംബപരമായ പ്രശ്നങ്ങളിൽ ഇടപെടും. വിവാഹ കാര്യത്തിൽ തീരുമാനം. തൊഴിൽപരമായ ചെറിയ മാറ്റങ്ങൾ. പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍ നിന്നു ചെറിയ നേട്ടം പ്രതീക്ഷിക്കാം.

പൂരുരുട്ടാതി : ബന്ധുജനങ്ങൾക്ക് രോഗബാധാ സാധ്യത. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ. വാക്കുതർക്കങ്ങളിൽ ഏർപ്പെടും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. അപരിചിതരിൽ നിന്നുള്ള വഞ്ചന നേരിടുവാൻ സാധ്യത.

ഉത്തൃട്ടാതി : സ്വന്തം ബിസിനസിൽ നിന്ന് ധനലാഭം. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. പൊതുപ്രവർത്തനത്തിൽ വിജയം. സുഹൃദ്സഹായം ലഭിക്കും. വാഹനം മാറ്റി വാങ്ങുവാന്‍ സാധിക്കും.

രേവതി : സന്താനങ്ങൾക്ക് രോഗബാധാ സാധ്യത. കുടുബപ്രശ്നങ്ങളിൽ ശമനം. തൊഴിൽ മേഖല ശാന്തമാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. രോഗദുരിതം മൂലം ജോലികളില്‍ നിന്നു വിട്ടു നിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും