കാര്യവിജയം, ആരോഗ്യം, തൊഴിൽ ലാഭം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (07 /07/2025) നക്ഷത്രഫലം അറിയാം

Spread the love

അശ്വതി∙ അദൃശ്യമായ മേഖലകളിൽ പണം മുടക്കരുത്. പുതിയ വാഹനം വാങ്ങുവാൻ തീരുമാനമാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.

ഭരണി∙ മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിയാതെ പ്രവർത്തിക്കുന്ന പദ്ധതികൾ അന്തിമമായി പരാജയപ്പെടും. ത്യാഗങ്ങൾ സഹിച്ചു ചെയ്യുന്ന പ്രവൃത്തികൾ ശുഭപരിസമാപ്‌തി കൈവരിക്കും. വിട്ടുനിൽക്കുന്ന ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ സാഹചര്യമുണ്ടാകും.

കാർത്തിക∙ കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ അന്വേഷണമാരംഭിക്കും. അസുഖങ്ങളാൽ വിദ്യാർഥികൾക്കു തടസ്സമനുഭവപ്പെടും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഹിണി∙ പ്രവൃത്തിമണ്ഡ‌ലങ്ങളിൽ നിന്നും സാമ്പത്തികലാഭം വർധിക്കും. കൂടുതൽ സമയം പ്രവർത്തിച്ച് ഏറക്കുറെ തൃപ്തിയായ വിജയശതമാനം ഉണ്ടാകും. ചിരകാലാഭിലാഷപ്രാപ്‌തിയായ വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.

മകയിരം∙ കാര്യനിർവഹണശക്തി വർധിക്കുന്നതിനാൽ പുതിയ അവസരങ്ങൾ വന്നുചേരും. കുടുംബത്തിൽ സന്തുഷ്‌ടിയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. പാരമ്പര്യപ്രവൃത്തികളിൽ താൽപര്യം വർധിക്കും.

തിരുവാതിര∙ സമാനചിന്താഗതിയിൽ ഉള്ളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും. സാഹചര്യങ്ങൾക്കനുസരിച്ചു സ്വന്തം നിലപാടിൽ നിന്നും മാറ്റംവരുത്തുവാൻ നിർബന്ധിതനാകും.

പുണർതം∙ കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്തു പട്ടണത്തിലേക്കു താമസം മാറ്റും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധവേണം. വ്യവസ്ഥകൾ പാലിക്കും.

പൂയം∙ കഫ–നീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും.ആയില്യം∙ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സത്യസന്ധവും നീതിയുക്തവുമായ പ്രവർത്തനങ്ങൾ വിജയിക്കും. സാമ്പത്തികദുരുപയോഗം നടത്തുന്ന ജോലിക്കാരെ പിരിച്ചുവിടും.

മകം∙ ആഗ്രഹസാഫല്യത്താൽ നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്‌തുതീർക്കും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിക്കും. ശ്രമിച്ചുവരുന്ന വിവാഹത്തിനു തീരുമാനമാകും.

പൂരം∙ തൃപ്‌തിയായ ഗൃഹം വാങ്ങി താമസിച്ചുതുടങ്ങും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. വിദേശത്തു വസിക്കുന്ന പുത്രന് ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗം ലഭിച്ചതിൽ ആശ്വാസമാകും.

ഉത്രം∙ . പ്രതികാരപ്രവർത്തനങ്ങൾ അബദ്ധങ്ങൾക്കു വഴിയൊരുക്കും. പകർച്ചവ്യാധി പിടിപെടും. അനുചിതപ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞുമാറുവാൻ ഉൾപ്രേരണയുണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്.

അത്തം∙ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പകർച്ചവ്യാധി പിടിപെടും. ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കും.

ചിത്തിര∙ മതസൗഹാർദ പ്രവർത്തനങ്ങളിൽ പങ്കുചേരും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ സർവാധികാരിപദം ലഭിക്കും. വാഹനം മാറ്റിവാങ്ങും.

ചോതി∙ ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. പരസ്പരബന്ധമില്ലാത്ത ആശയങ്ങളിൽ നിന്നും പിന്മാറും. വിരോധികൾ വർധിക്കും. മാതാപിതാക്കൾക്ക് അഭിവൃദ്ധിയുണ്ടാകും.

വിശാഖം∙ കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടുകൂടി ലഭിക്കും. വാഹനം മാറ്റിവാങ്ങുവാനിടവരും. ആത്മധൈര്യക്കുറവിനാൽ ഊഹക്കച്ചവടത്തിൽ നിന്നും പിന്മാറും.

അനിഴം∙ പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. വിദേശയാത്രയ്ക്കു താൽക്കാലിക തടസ്സങ്ങൾ അനുഭവപ്പെടും.

തൃക്കേട്ട∙ പുനഃപരീക്ഷയ്ക്ക് അപേക്ഷനൽകും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ സുഹൃത്‌സഹായത്താൽ സാധ്യമാകും. പുതിയ വ്യാപാര–വ്യവസായങ്ങൾക്കു തുടക്കം കുറിക്കും.

മൂലം∙ കരാർ ജോലികളിൽ നിന്നും പ്രതീക്ഷിച്ച നേട്ടം കുറയും. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്. കൂട്ടുകച്ചവടത്തിൽ നിന്നും യുക്തിപൂർവം പിന്മാറും.

പൂരാടം∙ പരീക്ഷ, ഇന്റർവ്യൂ, കലാ–കായികമത്സരങ്ങൾ തുടങ്ങിയവയിൽ വിജയിക്കും. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്ന അഭിപ്രായങ്ങൾ ജീവിതപങ്കാളിയിൽ നിന്നും സ്വീകരിക്കും. അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്.

ഉത്രാടം∙ കുടുംബതർക്കങ്ങളിൽ നിഷ്‌പക്ഷമനോഭാവം സ്വീകരിക്കുകയാണു നല്ലത്. ഗർഭിണികൾക്കു വിശ്രമം വേണ്ടിവരും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും.

തിരുവോണം∙ അപരിചിതരുമായുള്ള ആത്മബന്ധത്തിനു പരിധി വയ്ക്കണം. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവു സർവാദരങ്ങൾക്കും വഴിയൊരുക്കും.

അവിട്ടം∙ വസ്തുതർക്കം പരിഹരിക്കുവാൻ വിട്ടുവീഴ്‌ചയ്ക്കു തയാറാകും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. പ്രവർത്തനമേഖലകളിൽ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകും.

ചതയം∙ കലാ–കായികമത്സരങ്ങളിൽ വിജയിക്കും. നിരവധികാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തുതീർക്കും. വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും.

പൂരുരുട്ടാതി∙ പൂർവികസ്വത്ത് വിൽപനചെയ്തു പട്ടണത്തിൽ ഗൃഹം വാങ്ങും സഹപ്രവർത്തകരോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. അന്തിമമായി ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും.

ഉത്തൃട്ടാതി∙ സന്താനങ്ങൾക്കു സാമ്പത്തിക ദുരുപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തും. ഔദ്യോഗികമായ മാനസികസംഘർഷത്തിനു കുറവുതോന്നും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും.

രേവതി∙ പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിച്ചു പ്രകൃതിജീവന ഔഷധങ്ങൾ പിന്തുടരും. അന്യരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടരുത്.