കാര്യവിജയം, ബന്ധുസമാഗമം,ധനയോഗം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (12 /01/2026 ) നക്ഷത്രഫലം അറിയാം

Spread the love

മേടം:ജീവിത പങ്കാളിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉണ്ടാകാം. ചികിത്സാ ചിലവുകള്‍ വർധിക്കാനും സാധ്യതയുണ്ട്.
അനാവശ്യ ദേഷ്യം ഒഴിവാക്കുന്നത് ഗുണകരമാകും. ജോലിയില്‍ സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. കഠിനാധ്വാനം ആവശ്യമായ ഘട്ടമായിരിക്കും. വരുമാനം വർധിക്കുകയും സന്താനസുഖത്തില്‍ പുരോഗതി ഉണ്ടാകുകയും ചെയ്യും. ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും.

video
play-sharp-fill

ഇടവം: ആത്മവിശ്വാസം വർധിക്കുന്ന സമയമാണ്. മുടങ്ങിക്കിടന്ന പണം ലഭിക്കാനിടയുണ്ട്. ബിസിനസ് ആവശ്യത്തിനുള്ള യാത്രകള്‍ ഗുണകരമാകും. കോപം നിയന്ത്രിക്കേണ്ടതാണ്. സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിനായി ചിലവുകള്‍ കൂടാം. പിതാവിന്റെ ആരോഗ്യത്തില്‍ ശ്രദ്ധ വേണം. അമ്മയുടെ പിന്തുണ ലഭിക്കും.

മിഥുനം: കുടുംബപ്രശ്നങ്ങള്‍ മനസ്സിനെ അലട്ടിയേക്കാം. ചെലവുകള്‍ വർധിക്കുകയും സേവിങ്‌സില്‍ കുറവുണ്ടാകുകയും ചെയ്യും. എന്നാല്‍ നഷ്ടമായെന്ന് കരുതിയ പണം തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്. ജോലിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകും. ജീവിത പങ്കാളിയുടെ പിന്തുണ ആശ്വാസമാകും. ദേഷ്യം നിയന്ത്രിക്കുകയും സംഭാഷണത്തില്‍ സമചിത്തത പാലിക്കുകയും ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർക്കടകം: ആത്മനിയന്ത്രണം അനിവാര്യമായ സമയമാണ്. കോപം നിയന്ത്രിക്കുക. പഠനപരമായ കാര്യങ്ങളില്‍ സന്തോഷകരമായ ഫലങ്ങള്‍ ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യത്തില്‍ ശ്രദ്ധ വേണം. ചെലവുകള്‍ വർധിക്കും. ജോലിയില്‍ മേലധികാരികളുടെ പിന്തുണ ലഭിക്കും. ചില പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. എന്നാല്‍ അവസാനം ഉയർന്ന സ്ഥാനം കൈവരിക്കാനിടയുണ്ട്. കുടുംബത്തില്‍ നിന്ന് അകന്ന് മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടിവരാൻ സാധ്യതയുണ്ട്.

ചിങ്ങം: മനസ്സിന് അല്പം അസ്വസ്ഥത അനുഭവപ്പെടാം. ആത്മവിശ്വാസത്തില്‍ കുറവ് തോന്നുമെങ്കിലും, ബിസിനസ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പ്രതിസന്ധികള്‍ മറികടക്കാൻ സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റമോ ചുമതലകളിലെ മാറ്റമോ ഉണ്ടായേക്കാം.

ആസൂത്രിതമല്ലാത്ത ചിലവുകള്‍ വർധിക്കുമെങ്കിലും ബിസിനസ് മേഖലയില്‍ തൃപ്തികരമായ പുരോഗതി കാണാം. സർക്കാർ ജോലികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും. ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലർത്തണം. പഠനവും ബൗദ്ധിക പ്രവർത്തനങ്ങളും മികച്ച നേട്ടങ്ങള്‍ നല്‍കും. ബഹുമാനവും അംഗീകാരവും ലഭിക്കും. വസ്ത്രങ്ങള്‍ സമ്മാനമായി ലഭിക്കാൻ സാധ്യതയുണ്ട്.

കന്നി: മനസ്സില്‍ അകാരണമായ ഭയവും അസ്വസ്ഥതയും തോന്നാം. സംഭാഷണത്തില്‍ സൂക്ഷ്മത പാലിക്കുക. ജോലിയില്‍ മേലധികാരികളുടെ സഹകരണം ലഭിക്കും. സ്ഥലംമാറ്റത്തിനോ ചുമതലമാറ്റത്തിനോ സാധ്യതയുണ്ട്. രാഷ്ട്രീയപരമായ ആഗ്രഹങ്ങള്‍ സഫലമാകാം. കുടുംബത്തില്‍ ആത്മീയ ചടങ്ങുകള്‍ നടക്കും. പിതാവിന്റെ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.