
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):
കുടുംബ ജീവിതം ഊഷ്മളമാകും. വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയുണ്ട്. അവിചാരിതമായ ചില തടസ്സങ്ങള്‍ നേരിടേണ്ടി വരാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. നല്ലതും ചീത്തയും ഇടകലര്‍ന്ന ദിനമാണിത്. ഇഷ്ടപ്പെട്ട സ്വര്‍ണാഭരണം സ്വന്തമാക്കാന്‍ സാധിക്കും. ഉല്ലാസയാത്ര ചെയ്യും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):
നിയമ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. നേരത്തെ നിശ്ചയിച്ച യാത്രകള്‍ നടത്താന്‍ സാധിക്കും. കുടുംബത്തില്‍ സമാധാനം നിലനില്ക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):
കുടുംബത്തില്‍ സന്തോഷം നിലനില്ക്കും. എതിരാളികളെ കൊണ്ടു പോലും നേട്ടം പ്രതീക്ഷിക്കാം. അവിവാഹിതരുടെ വിവാഹാലോചനകളില് തീരുമാനമാകും.
ചിങ്ങം (മകം, പൂരം, ഉത്രം1/4):
തൊഴിലിന് അനുസൃതമായ ലാഭങ്ങള്‍ പ്രതീക്ഷിക്കാം. വിദേശത്ത് ഉപരിപഠനത്തിന് അവസരം ലഭിക്കും. അലട്ടിക്കൊണ്ടിരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം ക ണ്ടെത്തും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2 ):
വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് അനുകൂലമായ സാഹചര്യം വന്നുചേരും. കലാകാരന്മാര്ക്ക് അവരുടെ മേഖലയില്‍ കൂടുതല്‍ ശോഭിക്കാന്‍ കഴിയും.
തുലാം(ചിത്തിര1/2, ചോതി, വിശാഖം 3/4):
ദൈവാധീനം ഉള്ള സമയമായി അനുഭവപ്പെടും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും. വിശേഷ വസ്ത്രങ്ങള്‍ സമ്മാനമായി ലഭിക്കാനിടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട):
ആഡംബര വസ്തുക്കളോട് താല്പര്യം കൂടും. വാഹനം പുതിയത് വാങ്ങും. ഉല്ലാസയാത്രയില്‍ പങ്കെടുക്കാനും സാധ്യത കാണുന്നു. സാമ്പത്തിക നില തൃപ്തികരമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം1/4):
പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ്. വരുമാനത്തില്‍ വര്‍ദ്ധന ഉണ്ടാവും. വീട് നിര്‍മ്മിക്കാനായി ഭൂമി വാങ്ങിക്കും. നിയമപ്രശ്നങ്ങള്‍ രമ്യമായിപരിഹരിക്കും.
മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):
കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കാത്ത പല കാര്യങ്ങളും ഈ വാരത്തില്‍ സഫലമാകുന്നതാണ്. പൊതുവേ ഭാഗ്യമുള്ള കാലമാണിത്. വരുമാനം മെച്ചപ്പെടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
എതിരാളികള്‍ ചില തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും. ഉന്നത വ്യക്തികളുമായുള്ള സൗഹൃദങ്ങള്‍ കൊണ്ട് നേട്ടമുണ്ടാകും.
മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):
സാമ്പത്തിക നില മെച്ചപ്പെടും. ചെറിയ യാത്രകള്‍ക്കും സാധ്യത കാണുന്നു. ഭാഗ്യം കൊണ്ട് മാത്രം ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും.