
മേടം
മേടം രാശികാർക്ക് ഇന്ന് സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമാണ്. എങ്കിലും അമിതമായ ആത്മവിശ്വാസം അപകടം വരുത്താം. ബിസിനസ്സില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാൻ അനുകൂല സമയമാണ്.
ഇടവം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടവം രാശികാർക്ക് ഇന്ന് തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ സന്തോഷം നിലനില്ക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശികാർക്ക് ഇന്ന് നിങ്ങള്‍ക്ക് മനക്ലേശം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്തെ സമ്മർദ്ദം വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യവും അല്പം ശ്രദ്ധിക്കണം.
കർക്കിടകം
കർക്കിടകം രാശികാർക്ക് ഇന്ന് ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെടാം. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ ഇന്ന് മരുന്നിന്റെ കാര്യത്തിലും ഭക്ഷണ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യരുത്.
ചിങ്ങം
ചിങ്ങം രാശികാർക്ക് ഇന്ന് ഭാഗ്യാനുഭവങ്ങള്‍ തേടിയെത്തും. ദീർഘകാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്ന് സഫലമാകാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.
കന്നി
കന്നി രാശികാർക്ക് സഹപ്രവർത്തകരില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കും. പുതിയ വാഹനം വാങ്ങാനോ വീട് പണിയാനോ ആലോചിക്കുന്നവർക്ക് നല്ല തുടക്കം ലഭിക്കും.
തുലാം
തുലാം രാശികാർക്ക് കൃത്യമായ ആസൂത്രണം ഉണ്ടെങ്കില്‍ മാത്രമേ ഇന്നത്തെ കാര്യങ്ങള്‍ ഭംഗിയായി നടക്കുകയുള്ളൂ. വിദ്യാർത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.
വൃശ്ചികം
വൃശ്ചികം രാശികാർ അനാവശ്യമായ തർക്കങ്ങളില്‍ ഏർപ്പെടുന്നത് മനസ്സിന്റെ സമാധാനം കളയും. കുടുംബത്തില്‍ സമാധാനക്കുറവ് ഉണ്ടാകാതെ സംയമനം പാലിക്കുക.
ധനു
ധനു രാശികാർക്ക് സാമ്പത്തികമായ ലാഭം പ്രതീക്ഷിക്കാം. എങ്കിലും യാത്രകളില്‍ ജാഗ്രത വേണം. ഭക്ഷണ നിയന്ത്രണം പാലിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
മകരം
മകരം രാശികാർക്ക് കരിയറില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും. സർക്കാർ ആനുകൂല്യങ്ങള്‍ ലഭിക്കാൻ സാധ്യതയുണ്ട്. ഉന്നത വ്യക്തികളില്‍ നിന്ന് സഹായം ലഭിക്കും.
കുംഭം
കുംഭം രാശികാർക്ക് മനസ്സില്‍ അനാവശ്യ ഭീതികളും ആശങ്കകളും ഉണ്ടാകാം. നിസ്സാര കാര്യങ്ങള്‍ക്കായി അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കുക. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
മീനം
മീനം രാശികാർക്ക് ദൈവീക കാര്യങ്ങളില്‍ താല്പര്യം വർദ്ധിക്കും. പഴയ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. മനസ്സിന് സന്തോഷം നല്കുന്ന വാർത്തകള്‍ കേള്‍ക്കാൻ ഇടവരും.



