
കോട്ടയം :അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നത് മൂലം എല്ലുകള്‍ ദുര്‍ബലമാവുകയും അവ പൊട്ടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. പല കാരണങ്ങള്‍ കൊണ്ട് ഓസ്റ്റിയോപോറോസിസ് രോഗം ഉണ്ടാകാം. മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ്, കാത്സ്യത്തിന്‍റെ കുറവ്, കായികാധ്വാനം ഇല്ലാത്തത് കൊണ്ടും, അമിത മദ്യപാനം, പുകയിലയുടെ ഉപയോഗം തുടങ്ങിയവ രോഗ സാധ്യതയെ കൂട്ടാം.
അസ്ഥി വേദന, നടുവേദന, മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട്, കഴുത്തു വേദന, നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക, പുറം വളഞ്ഞു പോവുക, എല്ലുകള്‍ തള്ളി നില്‍ക്കുക, ശ്വാസം മുട്ടൽ തുടങ്ങിയവയൊക്കെ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഓസ്റ്റിയോപൊറോസിസിനെ പ്രതിരോധിക്കാനുമുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
1. കാത്സ്യവും വിറ്റാമിന്‍ ഡിയും

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലുകളുടെ ബലം കൂട്ടാനും ഓസ്റ്റിയോപൊറോസിസിനെ പ്രതിരോധിക്കാനും കാത്സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി പാല്‍, തൈര്, ഇലക്കറികള്‍ തുടങ്ങിയവ കഴിക്കാം.
2. പ്രോട്ടീന്‍
പ്രോട്ടീൻ നിങ്ങളുടെ പേശികൾക്ക് മാത്രമല്ല, അസ്ഥികൾക്കും അത്യാവശ്യമാണ്. പ്രോട്ടീൻ നൽകുന്ന കൊളാജനും അമിനോ ആസിഡുകളും അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
3. പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക
പുകവലിയും അമിതമായ മദ്യപാനവും എല്ലുകളുടെ ആരോഗ്യത്തെ മോശമാക്കും. അതിനാല്‍ ഇവയുടെ അമിത ഉപയോഗം പരിമിതപ്പെടുത്തുക.
4. വ്യായാമം പതിവാക്കുക
വ്യായാമം പതിവാക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഇതിനായി നടത്തം, ഓട്ടം തുടങ്ങിയവയൊക്കെ ജീവിതത്തിന്‍റെ ഭാഗമാക്കുക.