ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ബിപിഎല്‍ രോഗികള്‍ക്ക് 1500 സൗജന്യ സിടി, എംആര്‍ഐ പരിശോധനകള്‍
സ്വന്തം ലേഖകൻ
കൊച്ചി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രോഗികള്‍ക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 750 സിടി, 750 എംആര്‍ഐ പരിശോധനകള്‍ സൗജന്യമായി ലഭ്യമാക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 34-ാം സ്ഥാപക ദിനത്തില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി സൗജന്യ പരിശോധനകള്‍ ഒരുക്കുന്നത്. ഇതിനുള്ള അപ്പോയിന്റ്‌മെന്റ് asterfreein.com എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകീട്ട് 6 മുതല്‍ രാത്രി 8 വരെയുമായിരിക്കും സൗജന്യ പരിശോധനകള്‍. ഡിസംബര്‍ 11 വരെയോ ബുക്കിങ് പൂര്‍ത്തിയാകുന്നത് വരെയോ ആയിരിക്കും ഈ സൗജന്യം ലഭ്യമാകുക. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന് പുറമേ സര്‍ക്കാര്‍ അധികൃതരില്‍ നിന്നോ തദ്ദേശ സ്ഥാപന അധികൃതരില്‍ നിന്നോ ഉള്ള കത്ത്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബിപിഎല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒരു പ്രൂഫ് സഹിതം ബുക്കിങ്ങ് സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ബുക്കിങ്ങ് എസ്എംഎസ്സിലൂടെ സ്ഥിരീകരിക്കുന്നതായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേരാനെല്ലൂര്‍ പഞ്ചായത്ത് നിവാസികള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നും റഫര്‍ ചെയ്ത രോഗികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ള രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2021 ഡിസംബര്‍ 11 വരെയാണ് സൗജന്യ പരിശോധനകള്‍ ലഭ്യമാകുക. ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ അമ്പിളി വിജയരാഘവന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ടി.ആര്‍. ജോണ്‍, നടന്‍ അജു വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വിശദ വിവരങ്ങള്‍ക്ക് 96671 41142 എന്ന നമ്പറില്‍ ബന്ധപ്പെടുക.