ഡേവിഡ് ബൗച്ചര്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ചീഫ് ഓഫ് സര്‍വീസ് എക്‌സലന്‍സ്
സ്വന്തം ലേഖകൻ
കൊച്ചി: ആരോഗ്യപരിചരണ മികവിലും, മെഡിക്കല്‍ വാല്യൂ ടൂറിസത്തിലും ആഗോളതലത്തില്‍ തന്നെ വൈദഗ്ധ്യം തെളിയിച്ച ഡേവിഡ് ബൗച്ചറെ, ലോകമെങ്ങുമുളള ഉപയോക്താക്കള്‍ക്ക് മികച്ചതും ഗുണനിലവാരമുളളതുമായ ആരോഗ്യ പരിചരണ സേവനങ്ങള്‍ വ്യാപകമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ചീഫ് ഓഫ് സര്‍വീസ് എക്‌സലന്‍സ് ആയി നിയമിച്ചു. സ്ഥാപനത്തിന്റെ സ്ട്രാറ്റജി ലീഡര്‍ഷിപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച്, രോഗി / ഉപഭോക്തൃ കേന്ദ്രിതമായ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും അതിനെ മുന്നോട്ട് നയിക്കുന്നതിന്റെയും ഉത്തരവാദിത്വം അദ്ദേഹം നിറവേറ്റും. കൂടാതെ ആസ്റ്റര്‍ സ്ഥാപനങ്ങളിലുടനീളം രോഗികള്‍ക്ക് മികച്ച അനുഭവവും അദ്ദേഹത്തിന്റെ നേതൃത്വത്തിലൂളള ടീം ഉറപ്പുവരുത്തും. ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ ലഭ്യമാക്കുക എന്ന ആസ്റ്ററിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുളള നയത്തിന്റെ ഭാഗമായിക്കൂടിയാണ് ഈ പുതിയ നിയമനം.
ഒരു ആരോഗ്യ പരിചരണ സ്ഥാപനം തെരഞ്ഞെടുക്കുമ്പോള്‍, സുരക്ഷ, സേവനം, ന്യായമായ നിരക്ക് എന്നിവയാണ് ആളുകള്‍ എല്ലാഴ്‌പ്പോഴും പരിശോധിക്കുന്നത്. രോഗികള്‍ക്ക് ക്ഷേമവും, കരുതലും ഉറപ്പുവരുത്തി, സ്‌നേഹത്തോടെയും അനുകമ്പയോടും കൂടി അവരെ പരിപാലിക്കുന്നതിന് ഈ മൂന്ന് ഘടകങ്ങള്‍ സംയോജിപ്പിപ്പിച്ചുകൊണ്ടാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍ പറഞ്ഞു. വിശ്വാസ്യതയിലധിഷ്ഠിതമായ ആരോഗ്യസംരക്ഷണ രംഗത്ത്, ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നായി മാറുന്നതിന് സ്ഥാപനത്തിന്റെ സംയോജിതമായ ശക്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ഗ്രൂപ്പിന്റെ സര്‍വീസ് എക്‌സലന്‍സ് ഹെഡ് എന്ന നിലയില്‍ ഡേവിഡ് ബൗച്ചര്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അലീഷാ മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെയും ജിസിസിയിലെയും പ്രമുഖ ആരോഗ്യ പരിപാലന ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ഭാഗമാവുന്നതില്‍ ഏറെ സന്തോഷവാനാണെന്ന് ഡേവിഡ് ബൗച്ചര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group