video
play-sharp-fill
പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ‘ഈസി കെയര്‍’ പ്രവര്‍ത്തനം ആരംഭിച്ചു

പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ‘ഈസി കെയര്‍’ പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട് : പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ആസ്റ്റര്‍ മിംസ് ഈസി കെയര്‍ എന്ന ഈ നൂതന പരിചരണ പദ്ധതിയിലൂടെ പ്രമേഹരോഗ ചികിത്സയിലെ പൊതുവായ വെല്ലുവിളികളെ അതിജീവിച്ച് ആരോഗ്യകരമായ ജീവിതം ഫലപ്രദമായി തിരിച്ച് പിടിക്കാനുള്ള സംവിധാനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

പ്രമേഹരോഗബാധിതനാണെന്ന് തിരിച്ചറിഞ്ഞ് ഡോക്ടറെ സന്ദര്‍ശിച്ച ശേഷം ലഭിക്കുന്ന പൊതുവായ നിര്‍ദ്ദേശങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. ഡോക്ടറെ സന്ദര്‍ശിച്ച ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ഈ നിര്‍ദ്ദേശങ്ങളെയെല്ലാം ഫലപ്രദമായി പിന്‍തുടരാന്‍ മിക്കവാറും എല്ലാവരും തന്നെ ശ്രദ്ധിക്കാറുമുണ്ട്. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്നതോടെ പലവിധ കാരണങ്ങളുടെ ഭാഗമായി ഭക്ഷണ നിയന്ത്രണം, വ്യായാമം, മരുന്ന് മുതലായവയെല്ലാം കൃത്യതയില്ലാതായി മാറുകയും അസുഖം പൂര്‍ണ്ണ നിയന്ത്രണത്തിലല്ലാതാവുകയും ചെയ്യുന്നു. പ്രമേഹം സങ്കീര്‍ണ്ണമായി മാറുന്ന മഹാഭൂരിപക്ഷം പേരും അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അവസ്ഥയ്ക്ക് കൃത്യമായ പരിഹാരമാണ് ആസ്റ്റര്‍ മിംസ് ഈസികെയര്‍ പദ്ധതി. ദീര്‍ഘകാല ചികിത്സ ആവശ്യമുള്ള രോഗമാണ് പ്രമേഹം. മാത്രമല്ല പ്രമേഹത്തിന്റെ അനുബന്ധമായി ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കിഡ്‌നി രോഗങ്ങള്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഫാമിലെ മെഡിസിന്‍, എന്‍ഡോക്രൈനോളജി, ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, നെഫ്രോളജി, പള്‍മനോളജി, ഡയറ്റീഷ്യന്‍, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് ആസ്റ്റര്‍ മിംസ് ഈസികെയര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഫാമിലി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രോഗിയ തുടക്കത്തില്‍ പരിശോധിക്കുകയും ഇതര വിഭാഗങ്ങളിലേക്ക് ആവശ്യാനുസരണം തുടര്‍ പരശോധനകള്‍ നിര്‍ദ്ദേശിക്കുകയുമാണ് ചെയ്യുന്നത്.

കൃത്യമായ പരിശോധനകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയ ശേഷവും ആശുപത്രിയില്‍ നിന്ന് രോഗിയുടെ അവസ്ഥകള്‍ കൃത്യമായ ഇടവെളകളില്‍ ഫോളോ അപ്പ് ചെയ്യുന്നു എന്നതാണ് ഈസി കെയറിന്റെ പ്രധാന സവിശേഷത. ഓരോ ദിവസത്തെയും രോഗിയുടെ അവസ്ഥ അവലോകനം ചെയ്ത് ആവശ്യമായ ക്രമീകരണങ്ങളും മാറ്റങ്ങളും നിര്‍ദ്ദേശിക്കുന്നു. ഇതിലൂടെ രോഗിക്ക് ചികിത്സാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി തുടരുവാനും, വളരെ വേഗം തന്നെ മരുന്നിന്റെ അളവ് കുറയ്ക്കുവാനും സാധിക്കുന്നു.

ആസ്റ്റര്‍ മിംസ് ഈസികെയര്‍ ലോഗോ ഡോ. വിമല്‍ എം. വി (സീനിയര്‍ കണ്‍സല്‍ട്ടന്റ്, എന്റോക്രൈനോളജി)യില്‍ നിന്ന് ഡോ. എബ്രഹാം മാമന്‍ (ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ്) ഏറ്റുവാങ്ങിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. സജിത്ത് നാരായണന്‍ (നെഫ്രോളജി വിഭാഗം മേധാവി), ഡോ. മഞ്ജുനാഥ് (ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി), ഡോ. മനോജന്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ്, ജനറല്‍ മെഡിസിന്‍), ഡോ. ജഷീറ മുഹമ്മദ് കുട്ടി (കണ്‍സല്‍ട്ടന്റ്, ഫാമിലി മെഡിസിന്‍), ഷെറിന്‍ തോമസ് (ഹെഡ്, ഡയറ്റീഷ്യന്‍), അഷ്‌കര്‍ അലി (ഹെഡ്, ഫിസിയോതെറാപ്പി), ഡോ. പ്രവിത (എ. ജി. എം, ഓപ്പറേഷന്‍സ്) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.