ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അന്തിമ തീയതി നീട്ടി ; അവസാന തീയതി ജനുവരി 15

Spread the love

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍(ഐടിആര്‍) സമര്‍പ്പിക്കാനുള്ള അന്തിമ തീയതി ജനുവരി 15ലേക്ക് നീട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി). ലേറ്റ് ഫീയോടുകൂടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്.

video
play-sharp-fill

വൈകിയ ആദായനികുതി റിട്ടേണുകളും കൂടുതൽ വിവരങ്ങൾ ചേർത്തു ആവശ്യമെങ്കില്‍ വ്യക്തികള്‍ക്ക് പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാം. വ്യക്തികള്‍ക്ക് മാത്രമാണ് ഇതു ബാധകം. ബിസിനസുകള്‍ക്ക് ഈ ആനുകൂല്യമില്ല.

പിഴയില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ജൂലൈ 31ന് അവസാനിച്ചിരുന്നു. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവര്‍ക്ക് 5,000 രൂപയും താഴെയുള്ളവര്‍ക്ക് 1,000 രൂപയുമാണ് പിഴ. നിങ്ങള്‍ക്ക് ആദായനികുതി ബാധ്യതയില്ലെങ്കിലും വാര്‍ഷികവരുമാനം പഴയ നികുതി വ്യവസ്ഥപ്രകാരം 2.5 ലക്ഷം രൂപയ്ക്കും പുതിയ നികുതി വ്യവസ്ഥ പ്രകാരം 3 ലക്ഷം രൂപയ്ക്കും മുകളിലാണെങ്കില്‍ നിര്‍ബന്ധമായും റിട്ടേണ്‍ ഫയല്‍ ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടീസ് ലഭിക്കും. പിന്നാലെ പിഴയും അടയ്‌ക്കേണ്ടി വരും. മാത്രമല്ല, ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പിന്നീട് ബാങ്ക് വായ്പകളും മറ്റും ലഭിക്കാനും തടസ്സമുണ്ടാകും.