
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നല്കിയ വാഗ്ദാനം പാലിച്ച് പുതിയ ‘അഷ്വേർഡ് പെൻഷൻ പദ്ധതി’ നടപ്പിലാക്കാൻ പിണറായി സർക്കാർ ഉത്തരവിറക്കി.
ജീവനക്കാർക്ക് മിനിമം പെന്ഷന് ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്ഷന് സ്കീം 2026 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് ഉത്തരവ്. ജീവനക്കാരൻ വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേര്‍ഡ് പെന്ഷന് സ്കീമിലെ പരമാവധി പെന്ഷന് തുക.
ഈ വർഷം ഏപ്രില്‍ ഒന്ന് മുതല്‍ സർവീസില്‍ പ്രവേശിക്കുന്നവർക്ക് പുതിയ പദ്ധതി ബാധകമായിരിക്കും. നിലവില്‍ നാഷണല്‍ പെൻഷൻ സിസ്റ്റത്തിന്റെ ഭാഗമായവർക്ക് പുതിയ അഷ്വേർഡ് സ്കീമിലേക്ക് മാറാൻ അവസരമുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നതെന്നും ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.



