
തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷ രണ്ടു ഘട്ടമായി ഓഗസ്റ്റ് 2നും 9നും നടത്താൻ പിഎസ്സി തീരുമാനിച്ചു. ഓഗസ്റ്റിലെ പരീക്ഷാ കലണ്ടറിൽ ഈ തസ്തികയുടെ പരീക്ഷ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരീക്ഷാതീയതി പ്രഖ്യാപിച്ചിരുന്നില്ല. കൺഫർമേഷൻ നടപടി പൂർത്തിയായശേഷമാണു പരീക്ഷാ തീയതി തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അപേക്ഷകർക്കാണ് ഓഗസ്റ്റ് 2നു പരീക്ഷ നടത്തുക. 1,98,862 പേർ ഈ ജില്ലകളിൽ പരീക്ഷ എഴുതും. കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓഗസ്റ്റ് 9ന് പരീക്ഷ നടക്കും. 1,97,614 പേരാണ് ഈ ജില്ലകളിൽ പരീക്ഷ എഴുതുന്നത്.
14 ജില്ലയിലുമായി 5,27,274 പേരാണ് അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ അപേക്ഷ നൽകിയിരുന്നത്. 3,96,476 പേർ കൺഫർമേഷൻ നൽകി. 1,30,798 അപേക്ഷ അസാധുവായി. വിവിധ ജില്ലകളിൽ കൺഫർമേഷൻ നൽകിയവരുടെ എണ്ണം: തിരുവനന്തപുരം–67,706, കൊല്ലം–38,959, പത്തനംതിട്ട–13,699, ആലപ്പുഴ–26,986, കോട്ടയം–17,577, ഇടുക്കി–12,415, എറണാകുളം–32,091, തൃശൂർ–25,478, പാലക്കാട്–36,774, മലപ്പുറം–34,021, കോഴിക്കോട്–40,381, വയനാട്–11,462, കണ്ണൂർ–25,640, കാസർകോട്–13,287.

Whatsapp Group 1 | Whatsapp Group 2 |Telegram Group
9 വിഷയങ്ങളിൽ HST: 7,386 അപേക്ഷ അസാധു; പരീക്ഷയ്ക്ക് 66,000 പേർ
ഒൻപതു വിഷയങ്ങളിലെ ഹൈസ്കൂൾ ടീച്ചർ തസ്തികയിൽ ഓഗസ്റ്റ് 1 മുതൽ 20 വരെ വിവിധ തീയതികളിലായി നടക്കുന്ന പരീക്ഷകളിൽ 7,386 അപേക്ഷ അസാധുവായി.
മലയാളം, സംസ്കൃതം, നാച്വറൽ സയൻസ്, തമിഴ്, ഉറുദു, ഫിസിക്കൽ സയൻസ്, ഹിന്ദി, മാത്തമാറ്റിക്സ്, ഇംഗ്ലിഷ് വിഷയങ്ങളിലായി 73,386 പേരാണ് അപേക്ഷ നൽകിയിരുന്നത്. 66,000 പേർ കൺഫർമേഷൻ നൽകി. ബാക്കി അപേക്ഷ അസാധുവായി.
ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് എച്ച്എസ്ടി ഫിസിക്കൽ സയൻസിലാണ്–18,700. കുറവ് എച്ച്എസ്ടി ഉറുദുവിൽ–126. മറ്റു വിഷയങ്ങളിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണം: മലയാളം–5,594, സംസ്കൃതം–891, നാച്വറൽ സയൻസ്–11,192, തമിഴ്–156, ഹിന്ദി–3313, മാത്തമാറ്റിക്സ്–11,607, ഇംഗ്ലിഷ്–14,421.
എച്ച്എസ്ടി ഫിസിക്കൽ സയൻസ് പരീക്ഷ ഓഗസ്റ്റ് 6നു നടത്തുമെങ്കിലും തുടർനടപടികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നടക്കുന്ന കേസിലെ ഉത്തരവിനു വിധേയമായിരിക്കുമെന്ന് പരീക്ഷാ കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പരീക്ഷ ജൂലൈ 31ലേക്കു മാറ്റി
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–2/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്–2 തസ്തികയിൽ ജൂലൈ 9നു നടത്താനിരുന്ന പരീക്ഷ 31ലേക്കു മാറ്റി. പൊതുപണിമുടക്കു കാരണം ഉണ്ടാകാനിടയുള്ള അസൗകര്യം പരിഗണിച്ചാണു തീയതിമാറ്റം.