
സ്വന്തം ലേഖകൻ
ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 52.324 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. മറ്റ് പ്രതികളുടേത് ഉള്‍പ്പെടെ 128 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചു.
സിസോദിയയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇരുവരുടെയും ബാങ്ക് ബാലൻസ് 11 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. മനീഷ് സിസോദിയയുടെയും ഭാര്യയുടെയും 7.29 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.
ചാരിയറ്റ് പ്രൊഡക്ഷൻസ് മീഡിയോ പ്രൈവറ്റ് ലിമിറ്റഡ് ഡൈറക്ടർ രാജേഷ് ജോഷിയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. മദ്യ നയ അഴിമതിയിൽ നിന്നും ലഭിച്ച പണം വെളുപ്പിച്ച കേസിൽ ഇക്കഴിഞ്ഞ മാർച്ചിലാണ് മനീഷ് സിസോദിയയ്‌ക്കെതിരെ ഇഡി കേസ് എടുത്തത്.