
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഡോളര്‍കടത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സമാന്തര സഭ നടത്തി പ്രതിപക്ഷം. ഡോളര്‍ കടത്ത് ആക്ഷേപത്തില്‍ മുഖ്യമന്ത്രിയെ കൊണ്ട് സഭയില്‍ മറുപടി പറയിക്കാനുള്ള ലക്ഷ്യം മനസിലാക്കിയാണ് നോട്ടീസ് പോലും അനുവദിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയതെന്നാണ് ആക്ഷേപം. കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ചചെയ്യാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്.
എന്നാല്‍, കോടതിയുടെ പരിഗണനയില്‍ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് എതിരായ പ്രതികളുടെ മൊഴി നിര്‍ണ്ണായകമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഭയില്‍ അല്ലെങ്കില്‍ മറ്റെവിടെയാണ് വിഷയം ചര്‍ച്ച ചെയ്യുകയെന്നും മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് തെളിയിക്കാന്‍ ഉള്ള അവസരമാണിതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ചട്ട വിരുദ്ധമായ നോട്ടീസാണ് പ്രതിപക്ഷം നല്‍കിയതെന്ന് നിയമമന്ത്രി പി രാജീവ് വാദിച്ചു.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പക്കാന്‍ പി ടി തോമസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പ്രതീകാത്മക സഭ നടത്തിയത്.
അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.