സിപിഎം ബ്ലോക്കിൽ നിന്ന് അൻവറിന്റെ സീറ്റ് മാറും; ഭരണപക്ഷത്തിന്റെ അവസാനനിരയിൽ പ്രതിപക്ഷത്തിന്റെ അടുത്തായിരിക്കും ഇരിപ്പിടം; സഭയിൽ പിവി അൻവറും ഭരണപക്ഷവും തമ്മിലെ ഏറ്റുമുട്ടലിനും സാധ്യത; സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ നാളെ മുതൽ നിയമസഭാ സമ്മേളനം

Spread the love

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദ വിഷയങ്ങൾ ഒന്നൊന്നായി കത്തിപ്പടരുന്നതിനിടെ നാളെ മുതൽ നിയമസഭാ സമ്മേളനം.

video
play-sharp-fill

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന പിവി അൻവറും ഭരണപക്ഷവും തമ്മിലെ ഏറ്റുമുട്ടലാകും സഭയിലെ മുഖ്യ ആകർഷണം. പാർലമെന്ററി പാർട്ടിയിൽ നിന്ന് അൻവറിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ഉടൻ സിപിഎം സ്പീക്കർക്ക് നൽകും.

അൻവർ വിവാദത്തിന് പുറമെ പൂരം കലക്കലും മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആർ ഏജൻസി ഇടപെടലുമെല്ലാം പ്രതിപക്ഷത്തിനുള്ള മികച്ച ആയുധങ്ങളാണ്. ഭരണപക്ഷത്തിന്റെ ചാവേറായിരുന്ന ആൾ മുഖ്യശത്രുവാകുന്ന രാഷ്ട്രീയക്കാഴ്ചക്കാകും ഇനി സഭാതലം സാക്ഷിയാകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ വെല്ലുവിളി അൻവർ സഭയിലും തുടരുമെന്നുറപ്പാണ്. അൻവറിനെ സഭക്കുള്ളിലും ശക്തമായി പ്രതിരോധിക്കാനാണ് ഭരണപക്ഷതീരുമാനം. പാർലമെന്ററി പാർട്ടിയിൽ നിന്ന് സഭ തുടങ്ങും മുമ്പ് അൻവറിനെ മാറ്റാനാണ് നീക്കം.

സ്പീക്കർക്ക് കൊടുക്കുന്ന കത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം ബ്ലോക്കിൽ നിന്ന് അൻവറിന്റെ സീറ്റ് മാറും. ഭരണപക്ഷത്തിന്റെ അവസാനനിരയിൽ പ്രതിപക്ഷത്തിന്റെ അടുത്തായിരിക്കും ഇരിപ്പിടം. അടുത്തേക്കെത്തുന്ന അൻവറിന്റെ പറച്ചിലിലാണ് പ്രതിപക്ഷത്തിന്റെ വലിയ പ്രതീക്ഷ.

അൻവർ ഉന്നയിച്ച വിവാദങ്ങളിൽ തന്നെയാകും ആദ്യ അടിയന്തിര പ്രമേയനോട്ടീസ്. മലപ്പുറം പരാമർശം, പിആർ ബന്ധം എഡിജിപക്കുള്ള സംരക്ഷണം, ആർഎസ്എസ് കൂടിക്കാഴ്ച അടക്കം മുഖ്യമന്ത്രിക്കെതിരെ തന്നെ പ്രതിപക്ഷ നിരക്ക് ഇഷ്ടം പോലെ വിഷയങ്ങൾ.

അൻവറിനെ കൂടി തള്ളിക്കൊണ്ടുള്ള ശക്തമായ പിണറായിയുടെ മറുപടിക്കും സഭാ സാക്ഷിയാകും. ആർഎസ്എസ് കൂടിക്കാഴ്ചയിലും പൂരം കലക്കലിലും കടുത്ത അതൃപ്തിയുള്ള സിപിഐ നിലപാടും പ്രധാനമാണ്.

സഭ ചേരും മുമ്പ് അജിത് കുമാറിനെ മാറ്റാതെ പറ്റില്ലെന്ന ഉറച്ച സമീപനത്തിലാണ് സിപിഐ. 18 വരെയാണ് സമ്മേളനം.