വി.ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി; വനിതാ എംഎല്‍എമാരെ കടന്ന് പിടിച്ചു; നിയമസഭയില്‍ കയ്യാങ്കളി തുടങ്ങിയത് യുഡിഎഫ് എന്ന വിചിത്ര വാദവുമായി ഇ പി ജയരാജന്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിക്ക് പിന്നില്‍ അന്നത്തെ സര്‍ക്കാറിന്റെ ആസൂത്രണമുണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കൈയാങ്കളി തുടങ്ങിയത് യു ഡി എഫുകാരാണെന്ന വിചിത്ര ന്യായീകരണമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറയിച്ചത്.

ശിവന്‍കുട്ടിയെ യു ഡി എഫുകാര്‍ തല്ലിവീഴ്ത്തി ബോധം കെടുത്തി. വനിതാ എം എല്‍ എമാരെ കടന്നുപിടിച്ചു എന്നിങ്ങനെ നീളുന്നു ആരോപണങ്ങള്‍. എല്‍ഡിഎഫ് ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. നടത്തുളത്തിലിറങ്ങി പ്രതിഷേധിക്കുക മാത്രമാണ് പ്രതിപക്ഷം ലക്ഷ്യംവെച്ചത്. രാഷ്ട്രീയപ്പക തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസെടുത്തത്. നിയമസഭയുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ യു ഡി എഫ് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

സംഘര്‍ഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം. വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന വി ശിവന്‍കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കേസ് പിന്‍വലിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നുവെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.