വാക്കുതർക്കത്തെ തുടർന്ന് മർദ്ദനം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ; സുഹൃത്ത് അറസ്റ്റിൽ

Spread the love

മലപ്പുറം : പൊന്നാനി മുക്കാടി കടപ്പുറത്തു മർദനമേറ്റു യുവാവു മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കളത്തിൽ പറമ്പിൽ കബീർ (33 )മരിച്ച സംഭവത്തിൽ സുഹൃത്തായ മനാഫാണു (33) പൊന്നാനി പൊലീസിന്റെ പിടിയിലായത്. ജനുവരി 16നു കടപ്പുറത്തിരുന്ന് മദ്യപിക്കവേ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കബീറിനെ സഹോദരൻ ഗഫൂറും കൂട്ടുകാരും ചേർന്നു പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമായതിനാൽ ഇവിടെനിന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

കബഡി കളിക്കിടെ കബീറിനു പരുക്കു പറ്റിയെന്നായിരുന്നു മനാഫ് ഡോക്ടറോട് പറഞ്ഞത്. കബീറിന്റെ പരുക്കു ഗുരുതരമാണെന്ന് അറിഞ്ഞതോടെ മനാഫും മറ്റു സുഹൃത്തുക്കളും ഒളിവിൽ പോയിരുന്നു. ചികിത്സയിൽ കഴിയവേ വെള്ളിയാഴ്ച കബീർ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group