പോസ്റ്റില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി അസം സ്വദേശി; നട്ടംതിരിഞ്ഞ് നാട്ടുകാരും അഗ്നിരക്ഷാ സേനയും; ഒടുവിൽ സംഭവിച്ചത്….

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മൂവാറ്റുപുഴ: ആത്മഹത്യ ഭീഷണി‍യുമായി 11 കെ.വി ലൈനിന്‍റെ വൈദ്യുതി പോസ്റ്റില്‍ കയറിയ അന്തര്‍സംസ്ഥാന തൊഴിലാളിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.

അസം സ്വദേശി അജിബുല്‍ റഹ്മാനെയാണ് (30) അഗ്നിരക്ഷാസേന അംഗങ്ങള്‍ സാഹസികമായി രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച രാവിലെ ഏഴോടെ മണ്ണൂരിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.സി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കയറി ഇയാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഉടൻ മൂവാറ്റുപുഴ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി ആളെ അനുനയിപ്പിച്ചു താഴെയിറക്കി പൊലീസിന് കൈമാറി.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസര്‍ കെ.സി. ബിജുമോന്റെ നേതൃത്വത്തില്‍ പി.ബി. യാക്കൂബ്, സീനിയര്‍ ഫയര്‍ ഓഫിസര്‍ സിദ്ദീഖ് ഇസ്മായില്‍, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍മാരായ കെ.എം. ഇബ്രാഹിം, ജെ. വിമല്‍, ഷമീര്‍ഖാൻ, നിബിൻ ബോസ്, മുഹമ്മദ്‌ റിയാസ്, അയൂബ്, ലിബിൻ ജയിംസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.