അസമില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; പ്രകമ്പനം ഭൂട്ടാനിലും വടക്കൻ ബംഗാളിലും; ആളുകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി

Spread the love

ഗുവാഹാട്ടി: അസമിലെ ഗുവാഹാട്ടിയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

video
play-sharp-fill

വടക്കൻ ബംഗാളിലും അയല്‍രാജ്യമായ ഭൂട്ടാനിലും പ്രകമ്പനം അനുഭവപ്പെട്ടു.
ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ സംഭവിച്ചതായി റിപ്പോർട്ടുകളില്ല.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അസമിലെ ദിഖിയാജുലിക്ക് സമീപമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചു. ഭൂകമ്പത്തില്‍ പരിഭ്രാന്തരായ പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് പുറത്തേക്കോടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ രണ്ടിന് അസമിലെതന്നെ സോനിത്പുരില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.