
സ്വന്തം ലേഖക
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം ആർദ്രത ഫെലോഷിപ്പും ആശ്രയയും ചേർന്ന് 148 വൃക്കരോഗികൾക്ക് നൽകി.
ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ജയകുമാർ ടി.ആർ (സൂപ്രണ്ട് മെഡിക്കൽ കോളജ് )കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റവ. ഫാ.മാണി പുതിയിടം (വികാരി കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച്), എ കെ ശ്രീകുമാർ (ചീഫ് എഡിറ്റർ തേർഡ് ഐ ന്യൂസ്), എം.സി. ചെറിയാൻ, സിസ്റ്റർ ശ്ലോമ്മോ എന്നിവർ ആശംസകൾ അർപ്പിച്ചു.
എല്ലാ മാസവും ഡയലിസിസ് കിറ്റ് നൽകുന്നതിന് സാമ്പത്തിക സഹായം നൽകുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു.