play-sharp-fill
ആശ്രയയിൽ ഡയാലിസിസ് കിറ്റും ചികിത്സാ ധനസഹായവും നൽകി: കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

ആശ്രയയിൽ ഡയാലിസിസ് കിറ്റും ചികിത്സാ ധനസഹായവും നൽകി: കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

 

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം 143 വൃക്കരോഗികൾക്ക് നൽകി.

ആശ്രയയുടെ വൈസ് പ്രസിഡൻറ് ഫാ . എം . യു പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ റോസമ്മ സോണി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ബീനാകുമാരി ആർ , സിസ്റ്റർ ശ്ലോമോ, ജോസഫ് കുര്യൻ ,എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിറ്റ് കൊടുക്കുന്നതിൽ 53 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവർക്കം നന്ദി രേഖപ്പെടുത്തി. തുടർന്നും ഓരോരുത്തരുടെയും സഹായ

സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.