video
play-sharp-fill

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 62ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 62ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

Spread the love

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും കോട്ടയം ലയണസ് & ലയൺസ് ക്ലബ്ബും ചേർന്ന് 157 വൃക്കരോഗികൾക്ക് നൽകി.

ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി റോസമ്മ സോണി ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

പ്രൊഫ ഡോ. രാജീവൻ എ.റ്റി (,HOD Urology dpt, MCH), ശ്രീ. എൻ ധർമ്മരാജൻ (PDG Lions Club of Kottayam), ഫാ. എബിൻ ജോർജ് ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീ റ്റി കെ കുരുവിള (President, Lions Club of Kottayam), ഡോ ജേക്കബ് തോമസ്, ജോസഫ് കുര്യൻ, സിസ്റ്റർ ശ്ലോമ്മോ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 62 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു.

തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു.