ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം; ആവശ്യമുള്ളവർ 2025 നവംബർ 5ന് മുൻപായി രജിസ്റ്റർ ചെയേണ്ടതാണ്: കൂടുതൽ വിവരങ്ങൾക്ക് 9400280965 എന്ന നമ്പരിൽ ബന്ധപ്പെടുക.

Spread the love

ഗാന്ധിനഗർ : കഴിഞ്ഞ 19 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക്   ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്നു.

video
play-sharp-fill

നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 70-മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ ആവശ്യമുള്ളവർ 2025 നവംബർ 5ന് മുൻപ് ആയി തന്നെ രജിസ്റ്റർ ചെയേണ്ടതാണ്.

ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും.

ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച ഭക്ഷണം , കൗൺസിലിംഗ്, രോഗികൾക്ക് വേണ്ടി പ്രാർത്ഥന, രക്തദാനം, സൗജന്യ വസ്ത്ര വിതരണം ആശുപത്രി സന്ദർശനം തുടങ്ങിയവയാണ് മറ്റു പ്രവർത്തനങ്ങൾ എന്ന് സെക്രട്ടറി ഫാ. ജോൺ ഐയ്പ് മങ്ങാട്ട് അറിയിച്ചു.

കൂടുതൽ അന്വേഷണങ്ങൾക്കും വിവരങ്ങൾക്കുമായി 9400280965 എന്ന നമ്പരിൽ ബന്ധപ്പെടുക.