
സ്വന്തം ലേഖിക
കോട്ടയം :നിർധനരും നിരാലംബരുമായ രോഗികൾക്ക് തണലേകാൻ 2007 മാർച്ച് 15-ാം തിയതി വാടക കെട്ടിടത്തിൽ 50 പേർക്ക് സൗജന്യ ഉച്ച ഭക്ഷണം നൽകി കൊണ്ട് പ്രവർത്തനം ആരംഭിച്ച “ആശ്രയ” 3 വൈദീകർ ദാനമായി നൽകിയ 12 സെന്റ് സ്ഥലത്ത് 5 നിലയോടു കൂടിയ കെട്ടിടം നിർമ്മിച്ചു.മെഡിക്കൽ കോളജിൽ ചികിത്സക്കായി വിവിധ ജില്ലകളിൽ നിന്നും എത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമായി സൗജന്യ താമസ സൗകര്യവും നൽകി വരുന്നു.
ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും മെഡിക്കൽ കോളജിലെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണവും നൽകുന്നതോടൊപ്പം വിവിധ ഹോസ്പിറ്റലുകളിൽ ഡയാലിസിസ് ചെയ്യുന്ന നിർധനരായ വൃക്കരോഗികൾക്ക് എല്ലാ മാസവും സൗജന്യമായി ഡയാലിസിസ് കിറ്റും ധനസഹായവും നൽകി വരുന്നു .കൂടാതെ , കിടപ്പ് രോഗികൾക്കും, കാൻസർ രോഗികൾക്കും സാമ്പത്തിക സഹായവും നൽകിവരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ രോഗങ്ങൾക്ക് നിരന്തരമായി മരുന്നു കഴിക്കന്നവർക്ക് സൗജന്യമായി മരുന്നും നൽകിവരുന്നു. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ ദൂരെ നിന്നും വരുന്ന വർക്ക് ആവശ്യമായ വസ്ത്രങ്ങളും ആശ്രയ നൽകുന്നുണ്ട് . ആശുപത്രി സന്ദർശനം, ഹോസ്പിറ്റൽ ഗൈസൻസ്, രക്തദാനം, കൗൺസലിംഗ് മുതലായവ അശ്രയയുടെ മറ്റു പ്രവർത്തനങ്ങൾ ആണ് .



