പൊലീസിൽ വമ്പൻ അഴിച്ചുപണി; എട്ട് അഡീഷണൽ എസ്പിമാർ എസ് പിമാരാകും; കോട്ടയം അഡീഷണൽ എസ്പി എ സുരേഷ് കുമാർ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഇൻ്റലിജൻസ് എസ്പി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പൊലീസിൽ വൻ അഴിച്ചു പണിയാണ് നടക്കുന്നത്. എട്ട് അഡീഷണൽ എസ്പിമാർക്കാണ് എസ് പിമാരായി സ്ഥാനക്കയറ്റം കിട്ടിയത്.

കോട്ടയം അഡീഷണൽ എസ്.പി എസ് . സുരേഷ് കുമാറിനെ തിരുവനന്തപുരം എസ് എസ്.ബി ഇൻറലിജൻസിലാണ് നിയമിച്ചിരിക്കുന്നത്. നേരത്തെ ഇടുക്കി അഡീഷണൽ എസ് പി ആയും , ചങ്ങനാശേരി കോട്ടയം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് മധുസൂദനനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ് പി ആയും , ഇ.എസ് ബിജുമോനെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ തിരുവനന്തപുരം എസ്.പി ആയും നിയമിച്ചിട്ടുണ്ട്. ഹരീഷ് ചന്ദ്രനായിക്കിനെ നോർത്ത് സോൺ ട്രാഫിക്ക് എസ്.പി ആയും , വി. അജയകുമാറിനെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ തിരുവനന്തപുരം രണ്ടാം യുണിറ്റിലും , വി.കെ അബ്ദുൾ ഖാദറിനെ പൊലീസ് ട്രെയിനിങ്ങ് കോളജ് പ്രിൻസിപ്പലായും , പ്രിൻസ് എബ്രഹാമിനെ തൃശൂർ റേഞ്ച് എസ്.എസ്.ബി എസ് പി ആയും , കെ. ലാൽജിയെ എൻ.ആർ.ഐ സെൽ എസ്.പി ആയും നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങളിൽ നിലവിലുള്ള വേക്കൻസിയിൽ ആണ്.

നിലവിൽ തൃശൂർ എസ്.എസ്.ബി എസ് പി ആയ പി. വാഹിദിനെ , കേരള പൊലീസ് അക്കാദമി ട്രെയിനിങ്ങ് എസ്.പി ആയും , കെ.കെ അജിയെ കേരള പൊലീസ് അക്കാദമി ട്രെയിനിങ്ങ് എസ്.പി സ്ഥാനത്ത് നിന്നും തിരുവനന്തപുരം ക്രൈം ബ്രാഞ്ചിലേയ്ക്കും സ്ഥലം മാറ്റി.