video
play-sharp-fill

എസ്.എ.പി ക്യാമ്പിൽ നിന്നും കാണാതായ വെടിയുണ്ടകൾക്ക് പകരം സ്റ്റോക്കിൽ കാണിച്ചത് കൃത്രിമ വെടിയുണ്ടകൾ ; എസ്.ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

എസ്.എ.പി ക്യാമ്പിൽ നിന്നും കാണാതായ വെടിയുണ്ടകൾക്ക് പകരം സ്റ്റോക്കിൽ കാണിച്ചത് കൃത്രിമ വെടിയുണ്ടകൾ ; എസ്.ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്‌ഐയെ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ. എസ്.എ.പി ക്യാമ്പിൽ നിന്നും കാണാതായ വെടിയുണ്ടകൾക്ക് പകരം കൃത്രിമ വെടിയുണ്ടകൾ സ്റ്റോക്കിൽ കാണിച്ചതിൽ പങ്കുണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് എസ്.ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. കെ.എ.പി അടൂർ ബറ്റാലിയനിലെ എസ്‌ഐ റജി ബാലചന്ദ്രനാണ് അറസ്റ്റിലായത്.

എസ്.എ.പി ക്യാമ്പിൽനിന്ന് ലോഹം കൊണ്ടുണ്ടാക്കിയ പൊലീസ് മുദ്ര ക്രൈംബ്രാഞ്ച് നേരത്തെ പിടിച്ചെടുത്തിരുന്നു. മുദ്ര നിർമിക്കാൻ വെടിയുണ്ടയുടെ കാലി കെയ്‌സുകൾ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ഇത് പരിശോധനയ്ക്കയച്ചിരിക്കുകയാണ്. പൊലീസ് വകുപ്പിൽനിന്ന് 12,061 വെടിയുണ്ടകൾ കാണാതായെന്ന് നേരത്തെ സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് പൊലീസ് സേനയെ മുഴുവൻ വിവാദത്തിലുമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group