
കണ്ണൂർ : കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തിനിടെ ബോംബാക്രമണത്തിൽ വലതുകാൽ നഷ്ടപ്പെട്ട കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിലെ എൻജിനീയറുമായ നിഖിലാണ് വരൻ.
2000 സെപ്റ്റംബര്‍ 27ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്ന വീടിന് തൊട്ടടുത്ത ബൂത്തായ പൂവത്തൂര്‍ ന്യൂ എൽ.പി സ്കൂളിന് സമീപമുണ്ടായ ബോംബ് അക്രമത്തിനിടെയാണ് ആറു വയസുകാരി അസ്നക്ക് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കഴിക്കുകയായിരുന്ന അസ്നയുടെ ശരീരത്തിലാണ് ബോംബുകളിൽ ഒന്ന് പതിച്ചത്. വലതുകാലിന് ഗുരുതര പരിക്കേൽക്കുകയും മുട്ടിന് താഴെവച്ച കാൽ മുറിച്ചു മാറ്റുകയുമായിരുന്നു. ബോംബ് ആക്രമണത്തിൽ മാതാവ് ശാന്തക്കും സഹോദരനും പരിക്കേറ്റിരുന്നു.
കലുഷിതമായ കണ്ണൂർ രാഷ്ട്രീയത്തിലെ മുറിവുണങ്ങാത്ത ഓർമ്മയാണ് അസ്നയെന്ന പെൺകുട്ടി. 24 വർഷം കഴിഞ്ഞിട്ടും അസ്‌നയുടെ വേദനിക്കുന്ന കുഞ്ഞു മുഖം ആരും മറക്കില്ല. 2000 സെപ്റ്റംബർ 27-ന് തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ സംഘർഷമായിരുന്നു ബോംബേറിൽ കലാശിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃത്രിമ കാൽ വച്ച ജീവിതത്തോടെ പഠനത്തിലൂടെ പൊരുതിയ അസ്ന കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും 2013ൽ എംബിബിഎസ് പൂർത്തിയാക്കി. നിലവിൽ വടകരയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് അസ്ന.
രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത് നടന്ന വിവാഹ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംപിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, സിപിഎം നേതാവ് പി ജയരാജൻ അടക്കമുളള രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.