അസ്‌മിനയെ ലോഡ്‌ജില്‍ കൊലപ്പെടുത്തിയ സംഭവം; പ്രതി ജോബി പിടിയില്‍

Spread the love

കോഴിക്കോട്: വടകര സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്‌ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ജോബി ജോർജ് പിടിയില്‍.

video
play-sharp-fill

കോഴിക്കോട് നിന്നും ഇന്ന് രാവിലെയാണ് ജോബിയെ പൊലീസ് പിടികൂടിയത്. കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയില്‍ അസ്‌മിനയെയാണ് (38) കഴിഞ്ഞ ദിവസം ജോബി ജോർജ് (30) കൊലപ്പെടുത്തിയത്.

ലോഡ്‌ജിലെ റിസപ്‌ഷനിസ്റ്റ് കൂടിയായ ജോബി ആസ്‌മിനയ്‌ക്കൊപ്പം താമസിച്ചിരുന്നു. കൊലപാതകത്തിന് ശേഷം ജോബി ജോർജ് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് നിന്നും പ്രതിയെ പിടികൂടിയത്.