
ശസ്ത്രക്രിയ കഴിഞ്ഞു; ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ആസിഫ് അലി ആശുപത്രി വിട്ടു
കൊച്ചി: ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ ആസിഫ് അലി ആശുപത്രി വിട്ടു.
കൊച്ചിയിലെ ആശുപത്രിയില്‍ നടൻ ശസ്ത്രക്രിയക്ക് വിധേയനായി. നടൻ നവംബര്‍ 30ന് ഡിസ്ചാര്‍ജ് ആയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇടതു കാല്‍മുട്ടിന് പരിക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്‌ഷോര്‍ ഡയറക്ടര്‍ ഓഫ് ഓര്‍ത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസര്‍വേഷൻ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതു കാല്‍മുട്ടിലെ ലിഗമെന്റ്, മെനിസ്കസ് റിപ്പയര്‍ എന്നീ ശസ്ത്രക്രിയകള്‍ക്ക് ശേഷം ആസിഫ് അലി ആശുപത്രിവിട്ടു. കുറഞ്ഞ ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാകുമെന്ന് ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. ഫിസിയോതെറാപ്പിയും നിര്‍ദേശിച്ചിട്ടുണ്ട്.
രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആസിഫ് അലിക്ക് അപകടം സംഭവിച്ചത്. നവംബര്‍ 23ന് ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന്റെ കാല്‍മുട്ടിന് പരിക്കേറ്റത്.
‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്ലിസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകൻ രോഹിത് വിഎസുമായി ആസിഫ് അലി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ടിക്കി ടാക്ക’. ഈ ചിത്രത്തില്‍ 12 ആക്ഷൻ-പാക്ക് സീക്വൻസുകള്‍ ഉള്‍പ്പെടുന്നു.