എല്ലാ പിന്തുണയും ബുദ്ധിമുട്ട് അനുഭവിച്ച എല്ലാവർക്കും, കൂടെ തന്നെയുണ്ടാകും ; നടൻ ആസിഫ് അലി

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. കൂടെ പ്രവർത്തിക്കുന്നവർക്കും സഹപ്രവർത്തകർക്കും എല്ലാവർക്കും തുല്യമായ സുരക്ഷ ഉണ്ടാകണമെന്ന് ആസിഫ് പറഞ്ഞു. വ്യക്തിപരമായി ഇതിലെ പ്രശ്നങ്ങളെന്താണെന്ന് അറിയില്ല. കൃത്യമായ ധാരണ കിട്ടിയ ശേഷം പ്രതികരിക്കാം.

എന്റെ ഭാ​ഗത്തു നിന്നുള്ള എല്ലാ പിന്തുണയും ബുദ്ധിമുട്ട് അനുഭവിച്ച എല്ലാവർക്കും, റിപ്പോർട്ട് കൊടുത്ത എല്ലാവർക്കുമുണ്ടാകും. സഹപ്രവർത്തകനെന്ന നിലയിൽ ബുദ്ധിമുട്ടുണ്ടായ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ കൂടെ തന്നെയുണ്ടാകുമെന്നും ആസിഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിട്ടിരുന്നു.