അതൊരുതരം സൈക്കോളജിക്കൽ ഡിസോഡറാണ് , അതുകൊണ്ടുതന്നെ ഒരുപാട് ചീത്തപ്പേരുണ്ടായിട്ടുണ്ട് : നടൻ ആസിഫ് അലി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : മലയാളികളുടെ പ്രിയ യുവനടന്മാരിലൊരാളാണ് ആസിഫ് അലി .ഏറ്റെടുത്ത ചിത്രങ്ങളൊക്കേയും ഒന്നിന് പുറമെ ഒന്നായി വിജയങ്ങൾ നേടിയെടുക്കുകയാണ്.പരസ്യ മോഡലും വീഡിയോ ജോക്കിയിമായിരുന്ന ആസിഫ് അലിയുടെ സ്വപ്നമായിരുന്നു സിനിമ രംഗത്തേക്ക് കടന്ന് വരിക എന്നത്. ആ സ്വപ്നം യാഥാർത്ഥ്യമാക്കികൊണ്ടിരിക്കുകയാണ് കഴിഞ്ഞ പത്തുവർഷമായിട്ട്.

എന്നിട്ടും ഇപ്പോഴും ജീവിത വിജയത്തിന്റെ ആ എക്‌സൈറ്റ്‌മെന്റ് താരത്തിന് മാറിയിട്ടില്ല. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പുതിയ കാഴ്ചപ്പാടുകളുമായി മുന്നേറുകയാണ് ആസിഫ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണ്ടുമുതലേ ആസിഫ് അലിയെ ഫോണിൽ വിളിച്ചാൽ കിട്ടില്ല എന്നത് എല്ലാവരുടെയും പരാതിയാണ്. ആരു വിളിച്ചാലും ഫോൺ എടുക്കാത്ത ആ സ്വഭാവത്തിന് ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ലെന്ന് താരം പറയുന്നു. വീട്ടുകാർ വരെ അസിസ്റ്റന്റിന്റെ ഫോണിൽ വിളിച്ചാണ് പലപ്പോഴും വിവരങ്ങൾ അന്വേഷിക്കുന്നത്. അതിനേക്കുറിച്ച് ചോദിക്കുന്നവരോട് ”അതെന്തോ ഒരു സൈക്കാളജിക്കൽ ഡിസോഡറാണെന്ന് തോന്നുന്നു, ഒരു ഫോബിയ പോലെ എന്തോ ആണന്നൊണ് താരത്തിന്റെ മറുപടി.

അതൊരു കുറവായി ഞാൻ അംഗീകരിക്കുന്നുണ്ടെന്നും അത് മാറ്റിയെടുക്കണമെന്ന് ആഗ്രഹംമുണ്ടെന്നും പറഞ്ഞു. ഈ ഫോൺ എടുക്കാത്ത കാരണംകൊണ്ട് ഒരുപാട് നല്ല സിനിമകൾ എനിക്ക് മിസായിട്ടുണ്ട്. പല ബന്ധങ്ങളും നഷ്ടമായിട്ടുണ്ട്. ഒരുപാട് ചീത്തപ്പേരുണ്ടായിട്ടുണ്ട്” എന്നും താരം പറയുന്നു. ഒരാളെയയും ഒഴിവാക്കാൻ വേണ്ടിയല്ല താൻ ഫോൺ ഉപയോഗിക്കാതിരിക്കുന്നതെന്നും ആസിഫ് പറഞ്ഞു.