‘ഒരു കഷ്ണം കയറില്‍ ജീവിതം അവസാനിപ്പിച്ചത് കാണേണ്ടി വന്നു; പ്രതികരിക്കരുത്, കാരണം മരിച്ചത് ഒരു പുരുഷനാണ്’; ദീപക്കിന്റെ വിയോഗത്തില്‍ ചര്‍ച്ചയായി ആസിഫ് അലിയുടെ ‘സഹദേവൻ’ കഥാപാത്രം

Spread the love

തിരുവനന്തപുരം: ബസില്‍ വെച്ച്‌ യുവതി പകർത്തിയ വീഡിയോയെത്തുടർന്നുണ്ടായ സൈബർ ആക്രമണത്തില്‍ മനംനൊന്ത് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവം കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

video
play-sharp-fill

ഈ സാഹചര്യത്തില്‍, സ്ത്രീകള്‍ നല്‍കുന്ന വ്യാജ പരാതികള്‍ പുരുഷന്മാരുടെ ജീവിതം എങ്ങനെ തകർക്കുന്നു എന്ന് പ്രമേയമാക്കിയ ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ വീണ്ടും ചർച്ചകളില്‍ നിറയുന്നു.

2025 ജൂണില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകനായ സഹദേവൻ കോടതിയില്‍ നടത്തുന്ന വൈകാരികമായ പ്രസംഗമാണ് ഇപ്പോള്‍ ദീപക്കിന്റെ മരണവുമായി ബന്ധിപ്പിച്ച്‌ സോഷ്യല്‍ മീഡിയ പങ്കുവെക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബർ ലോകത്തെ വിചാരണ ഒരു മനുഷ്യന്റെ ജീവൻ എടുത്തതിനെതിരെ കടുത്ത അമർഷമാണ് പൊതുസമൂഹത്തില്‍ ഉയരുന്നത്.

മകനെ നഷ്ടപ്പെട്ട അമ്മയുടെ സങ്കടം മലയാളികളുടെ ഉള്ളുലയ്ക്കുന്ന കാഴ്ചയായി മാറി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ ഇതിനോടകം സ്വമേധയാ കേസെടുത്തിട്ടുണ്ട്.