‘കൂൾ ഫിലിം, അലോയ് തുടങ്ങിയവ വിൽക്കുന്നത് കൊണ്ടാണ് വാങ്ങുന്നത്, കീറിക്കളയുന്നതിനേക്കാൾ നല്ലത് വിൽക്കാൻ സമ്മതിക്കാത്തതാണ്’: മോട്ടോർ വാഹന വകുപ്പിനെതിരെ ആസിഫ് അലി

Spread the love

 

കോഴിക്കോട്: കൂളിംഗ് ഫിലിം, അലോയ് വീൽ തുടങ്ങിയ ഉദ്യോഗസ്ഥർ നിരോധിക്കാൻ എംവിഡി സർക്കാരിനോട് ആവശ്യപ്പെടണമെന്ന് നടൻ ആസിഫ് അലി. ‘വിൽക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ വാങ്ങിപ്പോകുന്നതെന്നും നിരോധിക്കാൻ എംവിഡി ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെടണമെന്നും’ നടൻ പറഞ്ഞു.

 

റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടിയിൽ കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ. എംവിഡി ഉദ്യോഗസ്ഥർ മോശമായി പെരുമാറിയിട്ടുണ്ടോ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു. തമാശ രൂപേണയാണ് നടൻ ഇക്കാര്യം അവതരിപ്പിച്ചത്.

 

പല സമയത്തും കൂൾ ഫിലിം ഉപയോ ഗിക്കേണ്ടി വരാറുണ്ട്. ചൂടും പ്രൈവസിയും കാരണം ചില സമത്ത് ഇത് വേണ്ടി വരാറുണ്ട്. കീറിക്കളയുന്നത് പകരം വിതരണം ചെയ്യാൻ സമ്മതിക്കാതിരിക്കുന്നതാണ് നല്ലത്, ഇതൊരിക്കൽ ഉദ്യോഗസ്ഥരെയോ മറ്റുള്ളവരെയോ മോശക്കാരാക്കി പറയുന്നതല്ല എന്നും നടൻ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group