ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീമിലേക്ക് കുമരകം സ്വദേശികൾ തിരഞ്ഞെടുക്കപ്പെട്ടു
കോട്ടയം: ഇൻ്റർനാഷണൽ ഡ്രാഗൺ ബോട്ട് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഹോങ്കോങിൽ വച്ച് നടത്തുന്ന 15-ാംമത് ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള
ഇന്ത്യൻ ടീമിലേക്ക് കുമരകം സ്വദേശികൾ തിരഞ്ഞെടുക്കപ്പെട്ടു. കെ.എ.പി 5-ാം ബെറ്റാലിയനിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ അനന്ദുവും അരുണുമാണ്
തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും കേരള പോലീസ് ബോട്ട് ക്ലബ്ബിൽ 2022 ,2023 വർഷങ്ങളിലെ തുഴച്ചിൽ താരങ്ങൾ ആയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം ഏലച്ചിറ വീട്ടിൽ ഷാബു സിബി ദമ്പതികളുടെ മകനാണ് അനന്തു. ഭാര്യ ബിൻസി അയ്മനം സ്വദേശിനിയാണ്.മകൻ ഇഷാൻ.
ചെങ്ങളം കേളക്കേരിച്ചിറ വീട്ടിൽ അനിയൻ സുശീല ദമ്പതികളുടെ മകനാണ് അരുൺ. ഭാര്യ കേശിനി കുമരകം സ്വദേശിനിയാണ്. മകൻ ഇഹാൻ.
Third Eye News Live
0