
കോട്ടയം: മലയാള കവിത ചൊല്ലി നാലാമതും ഏഷ്യൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അയ്മനം
വല്യാട് സ്വദേശി എസ്. ശ്രീകാന്ത് അയ്മനം. 30 മിനിറ്റ് കൊണ്ട് 45 കവിതകൾ തുടർച്ചയായി ചൊല്ലിയാണ് സ്വന്തം
പേരിലുള്ള നേട്ടം നാലാം വർഷവും ഇദേഹം നിലനിർത്തിയത്. നിരന്തര പരിശ്രമവും കഷ്ടപാടും ഈ നേട്ടത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നിലുണ്ട്. റെക്കോർഡ് ശ്രമത്തിൽ സഹകരിച്ച സ്പോൺസർ പിൻമാറിയത് വലിയ തിരിച്ചടിയായെങ്കിലും
ആത്മധൈര്യത്തോടെ അവസരം നഷ്ടമാക്കാതെ നേട്ടത്തിലേക്ക് നടന്നെത്തി.
അയ്മനത്തിന് ഒരു പൊൻ തൂവൽ കൂടി സമ്മാനിച്ച ശ്രീകാന്തിന് നാട്ടുകാരുടെ അഭിനന്ദനങ്ങൾ.